കേരളാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പിറവം വാര്‍ഷിക സംഗമം വര്‍ണാഭമായി

കേരളാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പിറവം വാര്‍ഷിക സംഗമം വര്‍ണാഭമായി

ജോസ് കാടാപുറം

ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണോജ്വലമായി നടന്നു .അമീഷ ജെയ്മോന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികളില്‍ പ്രസിഡന്റ് ജെസി ജെയിംസ് കോളങ്ങായില്‍ സ്വാഗതം പറഞ്ഞു. ഫൊക്കാന മുന്‍എക്‌സി വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോയി ഇട്ടനെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

വര്‍ണാഭമായ കലാവിരുന്നുകള്‍ അംഗങ്ങള്‍ അവതരിപ്പിച്ചു . പിറവം സംഗമത്തിലെ സീനിയര്‍ അംഗങ്ങളായ ജോര്‍ജ് പാടിയേടത്തു ,ലിസി ഉച്ചിപ്പിള്ളില്‍ ,അബ്രാഹം പെരുമ്പളത്തു ,ജയ്‌നമ്മ പെരുമ്പളത്തു എന്നിവരെ ഭാരവാഹികള്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. റോഷിനി ജോജിഅമീഷ ജെയ്മോന്‍ ,ആരന്‍ ജെയിംസ് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

ഷെറി ,ലിസി ,വീണ ,റാണി ,ഷെറിന്‍ എന്നിവരുടെ മനോഹരമായ സിനിമാറ്റിക് ഡാന്‍സ് പരിപാടികള്‍ക്ക് മിഴിവ് ഏകി . മനോഹര്‍ തോമസ് ,ജോണ്‍ ഐസക് ,ജോയ് ഇട്ടന്‍, ഷെവലിയാര്‍ ജോര്‍ജ് പാടിയേടത്തു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ഷൈല പോള്‍ പരിപാടിയുടെ എം സി ആയിരുന്നു.

മനോഹര്‍ തോമസ് (പ്രസിഡന്റ്) ജെനു കെ പോള്‍(സെക്രട്ടറി ) എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു .1995-ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവം നിവാസികളുടെ സംഗമത്തില്‍ എത്തിയ പുതിയ മെമ്പേഴ്‌സിനെ പരിചയപ്പെടുത്തി സ്നേഹവിരുന്നോടെ വര്‍ണാഭമായ ഈ വര്‍ഷത്തെ പിറവം സംഗമം സമാപിച്ചു.

The Piravom annual gathering held at the Kerala Center Auditorium was colorful.

Share Email
LATEST
More Articles
Top