അമേരിക്കയില്‍ അടച്ചുപൂട്ടല്‍ മൂന്നാം ആഴ്ച്ചയിലേക്ക്: പ്രതിസന്ധി രൂക്ഷമാകുന്നു

അമേരിക്കയില്‍ അടച്ചുപൂട്ടല്‍ മൂന്നാം ആഴ്ച്ചയിലേക്ക്: പ്രതിസന്ധി രൂക്ഷമാകുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ അടച്ചുപൂട്ടല്‍ മൂന്നാം ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. അടച്ചൂപൂട്ടലില്‍ ഉടന്‍ തീരുമാനം ഉണ്ടാവില്ലെന്ന സൂചനകള്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ തന്നെ നല്കി.
അമേരിക്ക രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട് ഡൗണുകളിലൊന്നിലേക്ക് നീങ്ങഉകയാണെന്നു ജോണ്‍സണ്‍ പറഞ്ഞു.അതേസമയം, ഷട്ട്ഡൗണ്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ സൈനീകര്‍ക്ക് ശമ്പളം നഷ്ടപ്പെടാതിരിക്കാന്‍ ഈ മാസം 15ന് ഏകദേശം 20 ലക്ഷം സൈനികര്‍ക്ക് ‘ലഭ്യമായ എല്ലാ ഫണ്ടുകളും’ നല്‍കാന്‍ പെന്റഗണിനോട് ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

ഷട്ട് ഡൗണില്‍ ഡെമോക്രാറ്റ് റിപ്പബ്ലിക്കന്‍ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ പിരിച്ചുവിടലുകള്‍, സൈനികര്‍ക്കുള്ള ശമ്പളം, ആരോഗ്യ സംരക്ഷണ നയങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷട്ട്ഡൗണിനെ തുടര്‍ന്ന് ഫെഡറല്‍ ഗവണ്‍മെന്റില്‍ വ്യാപകമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ വ്യാപക പിരിച്ചവിടലിന് നോട്ടീസ് നല്കി.

The shutdown in the United States enters its third week: The crisis is intensifying

Share Email
LATEST
Top