കോടതി ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്ക വിഗ്രഹവും ഈ കള്ളൻമാർ അടിച്ചു കൊണ്ടുപോകുമായിരുന്നു: പ്രതിപക്ഷ നേതാവ്

കോടതി ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്ക വിഗ്രഹവും ഈ കള്ളൻമാർ അടിച്ചു കൊണ്ടുപോകുമായിരുന്നു: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:  കോടതി ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ശബരിമലയിൽ അയ്യപ്പന്റെ തങ്ക വിഗ്രഹവും ഈ കള്ളൻമാർ അടിച്ചു കൊണ്ടുപോകുമായിരുന്നു വെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.  അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം മോഷ്ടിച്ചതല്ല, മറിച്ച്  അക്കാര്യം ചൂണ്ടിക്കാണിച്ചതാണ് ഇപ്പോള്‍ വലിയ  പ്രശ്നമെന്നും കൂട്ടിച്ചേർത്തു.

നിയമസഭ ബഹിഷ്കരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റുവെന്നും വിഡി സതീശന്‍ പറഞ്ഞു.എല്ലാ കുഴപ്പവും  2019 ലാണ് കുഴപ്പം നടന്നതെന്നാണ് ദേവസ്വം മന്ത്രി വി എന്‍ വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറഞ്ഞത്. അത് അവരെ ന്യായീകരിക്കാന്‍ വേണ്ടി കൂടി പറഞ്ഞതാണ്.

2019 ല്‍ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റഴിക്കുന്ന സമയത്ത് മന്ത്രിയായിരുന്ന ആളാണ് കടകംപള്ളി സുരേന്ദ്രന്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടംകപള്ളി സുരേന്ദ്രന് വലിയ ബന്ധമാണുള്ളത്.

അതുകൊണ്ടു തന്നെ കടകംപള്ളി സുരേന്ദ്രന് ഈ ദ്വാരപാലകശില്‍പ്പം വിറ്റിരിക്കുന്നത് എവിടെയാണെന്ന് അറിയാം. ആ കോടീശ്വരന്റെ പേര് വെളിപ്പെടുത്തണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വിഗ്രഹം വിറ്റ കാര്യം ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അറിയാം. കോടതി പറഞ്ഞപ്പോഴാണ് നമ്മള്‍ പൊതുജനം ഇക്കാര്യം അറിയുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിപക്ഷ സമരം നിയമസഭയ്ക്ക് അകത്തും പുറത്തും തുടരുക തന്നെ ചെയ്യും. കോണ്‍ഗ്രസ് വിവിധ ജാഥകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ സമരം നടത്തുന്നുണ്ട്. 18 ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ നിന്നും അയ്യപ്പന്റെ ജന്മസ്ഥലമായ പന്തളത്തേക്ക് പദയാത്ര നടത്തുമെന്നും പ്രതിപക്ഷ നേതാവി വിഡി സതീശന്‍ അറിയിച്ചു.

there had been no court intervention, these thieves would have also stolen the golden idol of Lord Ayyappa: Opposition leader

Share Email
Top