സിൻസിനാറ്റിയിൽ കെട്ടിടത്തിൻ്റെ ബാൽക്കണി തകർന്ന് അപകടം;10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിൻസിനാറ്റിയിൽ കെട്ടിടത്തിൻ്റെ ബാൽക്കണി തകർന്ന് അപകടം;10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിൻസിനാറ്റി : ഒഹായോയിലെ സിൻസിനാറ്റിയിൽ ഒരു കെട്ടിടത്തിൻ്റെ ബാൽക്കണി തകർന്ന് വീണ് 10 പേർക്ക് പരിക്ക്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച പുലർച്ചെ 12:30 ഓടെയാണ് (പ്രാദേശിക സമയം) അപകടമുണ്ടായത്. ഗ്രേറ്റർ സിൻസിനാറ്റി മേഖലയിലെ ഓക്ക്ലി പരിസരത്തുള്ള കെൻവുഡ് റോഡിലെ ഒരു കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലെ വുഡൻ ബാൽക്കണിയാണ് തകർന്ന് വീണത്. അപകട സമയത്ത് നിരവധി ആളുകൾ ബാൽക്കണിയിലുണ്ടായിരുന്നു.

പരിക്കേറ്റ 10 പേരെയും പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആർക്കും ജീവന് ഭീഷണിയുള്ള പരിക്കുകളില്ലെന്ന് സിൻസിനാറ്റി ഫയർ ഡിപ്പാർട്ട്‌മെൻ്റ് മേധാവി അറിയിച്ചു.

ബാൽക്കണി തകരാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ കെട്ടിട സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവധിക്കാല ആഘോഷത്തിനിടെയോ മറ്റോ ആളുകൾ ഒരുമിച്ചു കൂടിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

Share Email
LATEST
Top