മൂന്നു പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു‌‌

മൂന്നു പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു‌‌

തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആൻഡ് വാര്‍ഡും എംഎൽഎമാരും തമ്മിലുണ്ടായ  ഉന്തിലും തള്ളിലും നിയമസഭാ ചീഫ് മാർഷലിനു പരിക്കേറ്റ സംഭവത്തിൽ  മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.

ഇന്നു രാവിലെ നിയമസഭയിൽ ഉണ്ടായ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിലുള്ള ഉന്തിലും തള്ളിലും ചീഫ് മാർഷൽ ഷിബുവിന് പരിക്കേറ്റതായി പാർലമെന്ററി കാര്യ മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ചെയറിന്റെ മുഖം മറയ്ക്കുന്ന രീതിയിലും മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുക്കുന്ന രീതിയിലുമുള്ള പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയതെന്നു മന്ത്രി ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ നീക്കം അപലപനീയമാണെന്നും നടപ്പു സഭാ സമ്മേളനത്തിലെ ഇനിയുള്ള ദിവസങ്ങളിൽ ഈ മൂന്നു അംഗങ്ങളേയും സഭയിൽ നിന്നും സസ്പെൻഡ് ചെയ്തതായും മന്ത്രി അറിയിച്ചു. എന്നാൽ ഇന്നു രാവിലെ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചിരുന്നു. സഭ ഇന്നോടെ അവസാനിക്കും. ഈ സാഹചര്യത്തിൽ സസ്പെൻഷൻ നടപടി പേരിനു മാത്രമായി ചുരുങ്ങും.

Three opposition MLAs suspended

Share Email
Top