അമേരിക്കയുമായുള്ള വ്യാപാരക്കരാർ:  ഇന്ത്യ മുന്നോട്ടു വെക്കുന്ന ‘ചുവപ്പ് രേഖ’ മറികടന്ന് ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ജയ്ശങ്കർ 

അമേരിക്കയുമായുള്ള വ്യാപാരക്കരാർ:  ഇന്ത്യ മുന്നോട്ടു വെക്കുന്ന ‘ചുവപ്പ് രേഖ’ മറികടന്ന് ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ജയ്ശങ്കർ 

ന്യൂഡൽഹി: ഇന്ത്യ -അമേരിക്ക വ്യാപാര കരാറിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യ മുന്നോട്ട് വെക്കുന്ന ചുവപ്പ് രേഖ മറികടന്ന് ഒരു ചർച്ചയ്ക്കും  തയ്യാർ അല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി.  ന്യൂഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്

ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഈ ‘ചുവപ്പ് രേഖ’ അമേരിക്ക മാനിക്കണം. ആ രേഖ കടന്നുള്ള ഒരു ചർച്ചയ്ക്കും ഇന്ത്യ സന്നദ്ധമല്ലെന്നും ജയശങ്കർ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാർ കാര്യത്തിൽ തീരുമാനമെടുക്കാൻ നിരവധി പ്രശ്നങ്ങൾ ഉണ്ട്. കരാർ നടപ്പാക്കാൻ നിരവധി പ്രശ്നങ്ങൾ ഉള്ളപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സംബന്ധിച്ച്  ധാരണ  അനിവാര്യമാണെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പൂർണ്ണതയിൽ എത്താതിരിക്കാൻ കാരണം അമേരിക്ക ഇന്ത്യക്ക് ചുമത്തിയ അധിക താരിഫ് ആണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയായ അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാകണമെന്നുള്ളത് ഇന്ത്യയുടെയും ആഗ്രഹമാണ്.നിലവിലുള്ള പ്രശ്നങ്ങൾ  ചർച്ചചെയ്ത് പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Trade deal with US: No talks beyond ‘red line’ put forward by India, says Jaishankar

Share Email
Top