കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നിയമവിരുദ്ധമായി വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തിനുള്ള ദശലക്ഷക്കക്കിനുള്ള ഫെഡറല്‍ ഫണ്ടുകള്‍ റദ്ദാക്കുമെന്ന ഭീഷണിയുമായി ഗാതഗത സെക്രട്ടറി ഷോണ്‍ ഡഫിയുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ഇടയ്ക്ക് ഇന്ത്യന്‍ വംശജന്‍ ഓടിച്ച ട്രക്ക് ഇടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു മുമ്പും വിദേശ പൗരന്‍ ഓടിച്ച ട്രക്ക് അപകടത്തില്‍പ്പെട്ടിരുന്നു. ഇതോടെ കാലിഫോര്‍ണിയ സംസ്ഥാനത്തില്‍ നിയമവിരുദ്ധമായി വാണിജ്യ ലൈസന്‍സുകള്‍ നല്കുന്നുവെന്ന ആരോപണം ഫെഡറല്‍ ഏജന്‍സികള്‍ ശക്തമാക്കിയിരുന്നു. കാലിഫോര്‍ണിയയില്‍ വിദേശ പൗരന്‍മാര്‍ക്ക് നല്കിയിട്ടുള്ള ലൈസന്‍സുകള്‍ പുനപരിശോധിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം വിസമ്മതിച്ചുവെന്നാണ് ഗതാഗത സെക്രട്ടറിയുടെ ആരോപണം.
ഇത്തരമൊരു സാഹചര്യത്തില്‍ കാലിഫോര്‍ണിയയ്ക്കുള്ള 160 മില്യണ്‍ ഡോളര്‍ പിന്‍വലിക്കുമെന്നാണ് ഷോണ്‍ ഡഫിയുടെ ഭീഷണി. എന്നാല്‍ സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങളിലൂടെയാണ് ലൈസന്‍സുകള്‍ നല്കിയിട്ടുള്ളതെന്നും ഫെഡറല്‍ ഹൈവേ ഗതാഗത ഫണ്ടുകള്‍ തടഞ്ഞുവയ്ക്കാന്‍ ട്രംപ് ഭരണകൂടത്തിന് അധികാരമില്ലെന്നും കാലിഫോര്‍ണിയ മോട്ടോര്‍ വാഹന വകുപ്പ്‌വക്താവ് ഇവാ സ്പീഗല്‍ പറഞ്ഞു, സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള ഫെഡറല്‍ നിയന്ത്രങ്ങള്‍ കാലിഫോര്‍ണിയയും പാലിക്കുമെന്നു സ്പീഗല്‍ വ്യക്തമാക്കി.
കാലിഫോര്‍ണിയയില്‍ നിന്നുള്ള വാണിജ്യലൈസന്‍സ് ഉടമകള്‍ ദേശീയ ശരാശരിയേക്കാള്‍ അപകടനിരക്ക് കുറവുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഫ്‌ളോറിഡയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സ് ഓഡിറ്റ് ആരംഭിച്ചതായും കാലിഫോര്‍ണിയ, കൊളറാഡോ, പെന്‍സില്‍വാനിയ, സൗത്ത് ഡക്കോട്ട, ടെക്‌സസ്, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായും കാലിഫോര്‍ണിയയില്‍ ഇത്തരത്തില്‍ നിരവധി ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടൈന്നും ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ഞായറാഴ്ച്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Transportation Secretary threatens to withdraw millions in funding for California, alleging illegal issuance of helicopter licenses











