വാഷിംഗ്ടൺ : വിവിധ രാജ്യങ്ങൾ തമ്മിലുണ്ടായ നിരവധി സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് മുന്നിൽ നിന്നു നയിച്ച തനിക്ക് നൊബേൽ സമ്മാനം വേണമെന്ന ആവശ്യം വീണ്ടുമുന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലെ സൈനിക ഉദ്യോഗസ്‌ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.
നൊബേൽ സമ്മാനം നല്കിയില്ലെങ്കിൽ അത് അമേരിക്കയോട് ചെയ്യുന്ന അനീതിയും രാജ്യത്തെ അപമാനി ക്കുന്നതിനു തുല്യവുമാണെന്നും ട്രംപ് പറഞ്ഞു. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് നൊബേൽ സമ്മാനത്തിനു വേണ്ടി വീണ്ടും അവകാശവാദം ഉന്നയിച്ച് രംഗത്തു വന്നത്.
“നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ ? തീർച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും. ഞാൻ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാൽ രാജ്യത്തിന് അത് ലഭിക്കണം. കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല” – ട്രംപ് സൈനീകരോട് പറഞ്ഞു
ഈ വർഷത്തെ നൊബേൽ സമ്മാനങ്ങൾ ഒക്ടോബർ 10 മുതൽ പ്രഖ്യാപിക്കാനി രിക്കെയാണ് ട്രംപ് ആവകാശവാദം ശക്തമാക്കിയത്. ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിച്ചത് താൻ ആണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ഗാസ സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചാൽ, യുഎസ് പ്രസിഡന്റ് മധ്യസ്‌ഥത വഹിച്ച് പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന എട്ടാമത്തെ സംഭവമായിരിക്കും.
Trump claims Nobel again: It would be an injustice to the country if it is not given













