വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരേ നടപടി കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടും. പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ബോര്‍ഡര്‍ പെട്രോളിംഗ് സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും നിലവിലുള്ള ചില ഉദ്യോഗസ്ഥരെ ഒഴിവാക്കാനും തീരുമാനിച്ചു.
അനധികൃത കുടിയേറ്റം സംബന്ധിച്ചുള്ള പരിശോധനയിലും അറസ്റ്റിലും കുറവ് വന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കമെന്നാണ് സൂചന. പരിശോധന ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയാറാക്കിക്കഴിഞ്ഞതായും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിലെ ചിലരെ ബോര്‍ഡര്‍ പട്രോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
10 ലധികം ഉയര്‍ന്ന ഉദ്യോഗസ്ഥരെ മേല്‍നോട്ടച്ചുമതലയ്ക്കായി നിയമിച്ചുകൊണ്ട് വൈറ്റ് ഹൗസ് ഉത്തരവില്‍ ഒപ്പുവച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഇവരില്‍ പകുതി പേരെങ്കിലും ബോര്‍ഡര്‍ പട്രോള്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കോറി ലെവാന്‍ഡോവ്സ്‌കിയും ബോര്‍ഡര്‍ പട്രോള്‍ സെക്ടര്‍ മേധാവി ഗ്രെഗ് ബോവിനോയും ചേര്‍ന്നാണ് പുതിയ ആളുകളുടെ പട്ടിക തയ്യാറാക്കിയതെന്ന് നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെപ്റ്റംബര്‍ അവസാനം വരെ പ്രതിദിനം 1,178 അനധികൃത കുടിയേറ്റക്കാരെയാണ് അറസ്റ്റ് ചെയ്തത്.
എന്നാല് നാടുകടത്തല്‍ നയത്തിന്റെ സൂത്രധാരനായ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ ആവശ്യപ്പെട്ട പ്രതിദിനം 3,000 പേരുടെ എണ്ണം വച്ച് ഇത് വളരെക്കുറവാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ നീക്കം നടത്തുന്നത്.
നാടുകടത്തലിനെ സഹായിക്കുന്നതിനായി രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ബോര്‍ഡര്‍ പട്രോള്‍ 1,500-ലധികം ഏജന്റുമാരെ വിന്യസിച്ചിട്ടുണ്ടെന്ന് ബോര്‍ഡര്‍ പട്രോള്‍ മേധാവി മൈക്ക് ബാങ്ക്‌സ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു.
Trump plans to install Border Patrol officials to lead a more aggressive migrant crackdown













