കയ്‌റോ: ഈജിപ്തില്‍ ഗാസാ സമാധാന ഉച്ചകോടിയില്‍ പാക്ക് സൈനീക മേധാവിയെ പുകഴ്ത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അസീം മുനീറുമായുള്ള തന്റെ ബന്ധം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി. ഉച്ചകോടി വേദിയില്‍ പാക്ക് പ്രധാനമന്ത്രിയെ പസംഗിക്കാനായി വേദിയിലേക്ക് ട്രംപ് തന്നെ ക്ഷണിക്കുന്നതിനിടെയാണ് പാക്ക് സൈനീക മേധാവിയെക്കുറിച്ച് തന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ എന്ന പരാമര്‍ശം നടത്തിയത്.
ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നു പങ്കെടുത്തത്. അസിം മുനീര്‍ പങ്കെടുത്തിരുന്നില്ല. ഇതു സൂചിപ്പിച്ചുകൊണ്ടാണ് ട്രംപ് എന്റെ പ്രിയപ്പെട്ട പാകിസ്താനിലെ ഫീല്‍ഡ് മാര്‍ഷല്‍, അദ്ദേഹം ഇവിടെയില്ല.. പക്ഷേ പ്രധാനമന്ത്രി ഇവിടെയുണ്ട്”, ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കുന്നു എന്നായിരുന്നു വാക്കുകള്‍.
ട്രംപിനെ തിരിച്ച് ഏറെ പ്രശംസിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി കൂടുതല്‍ സമയം ചെലവഴിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിന്’ ട്രംപിന് നന്ദി പറയുന്നതായി ഷെരീഫ് അറിയിച്ചു. സൈനിക സംഘര്‍ഷം അവസാനിപ്പിച്ച് ലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചതിന് അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായും ഷെരീഫ് അറിയിച്ചു.
ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരിക മാത്രമല്ല, ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്‌തെന്നായിരുന്നു ട്രംപിനെക്കുറിച്ച് പാക്ക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഈ സമയത്ത് ലോകത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വ്യക്തി ട്രംപാണെന്നു ഞാന്‍ കരുതുന്നതായും പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
Trump praises US military chief as ‘beloved field marshal’













