ചൈനയ്ക്കു മേല്‍ ചുമത്തിയ തീരുവയില്‍ 10 ശതമാനം കുറച്ച് അമേരിക്ക; തീരുമാനം ട്രംപ്- ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച്ചയില്‍

ചൈനയ്ക്കു മേല്‍ ചുമത്തിയ തീരുവയില്‍ 10 ശതമാനം കുറച്ച് അമേരിക്ക; തീരുമാനം ട്രംപ്- ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച്ചയില്‍

വാഷിംഗ്ടണ്‍: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന തീരുവയില്‍ 10 ശതമാനം കുറച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ്ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം. ഇരുവരും തമ്മില്‍ ബുസാനില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ അപൂര്‍വ ധാതുക്കള്‍ സംബധിച്ചുളള കരാറിലും ഒപ്പുവച്ചു.

.യുഎസ്-ചൈനീസ് ബന്ധത്തില്‍ ു പുതിയ അധ്യായമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ കൂടിക്കാഴ്ച്ചയെക്കുറിച്ച് വ്യക്തമാക്കുന്നത്. താരിഫ്, സോയാബീന്‍ വാങ്ങല്‍, അപൂര്‍വ ധാതു കയറ്റുമതി എന്നിവയെക്കുറിച്ചുള്ള പ്രധാന കരാറുകള്‍ നയതന്ത്ര ബന്ധങ്ങളില്‍ കൂടുതല്‍ പുരോഗതിക്ക് സഹായകരമാകുമെന്നാണ് ഉന്നത തല വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും പ്രഖ്യാപിച്ചു

അമേരിക്കയും ചൈനയും തമ്മിലുളള ബന്ധങ്ങളിലെ അതിശയകരമായ പുതിയ തുടക്കം അടയാളപ്പെടുത്തിയ അത്ഭുതകരമായ കൂടിക്കാഴ്ച എന്നാണ് ട്രംപ് കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. ഇരു രാഷ്ട്രത്തലവന്‍മാരും രണ്ടു മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്.

Trump seals rare-earths deal in ‘amazing’ meet with Xi, to cut China tariffs 10%

Share Email
Top