ഖത്തറിനെ ആക്രമിച്ചാൽ സൈനീക നടപടി: എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ച് ട്രംപ്

ഖത്തറിനെ ആക്രമിച്ചാൽ സൈനീക നടപടി: എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ച് ട്രംപ്

വാഷിംഗ്ടൺ:  ഖത്തറിനെ ഏതെങ്കിലും  രാജ്യം ആക്രമിച്ചാൽ അവർക്കെതിരേ സൈനീക നടപടി ഉൾപ്പെടെ കൈക്കൊള്ളു ന്നതിനുളള നിർണായക തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 

ഖത്തറിന്റെ തലസ്‌ഥാനമായ ദോഹയിൽ ഇസ്രയേൽ ആഴ്ച്ചകൾക്ക് മുമ്പ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്  വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ ഇത്തരത്തിലൊരു നീക്കം.ഖത്തറിനെതിരായ ആക്രമണം യുഎസിന് ഭീഷണിയാണെന്നും ഖത്തറിന്റെ  നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്സ‌ിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.

ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി വന്നാൽ സൈനിക നടപടികളും അമേരിക്ക സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.ഖത്തറിൽ അമേരിക്കൻ സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്.

ഖത്തറിൻ്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു മാപ്പ് പറഞ്ഞത്..

Trump signs executive order threatening military action if Qatar is attacked

Share Email
LATEST
Top