യു.എസ്. ഷട്ട്ഡൗൺ പ്രതിസന്ധിയിൽ ഡെമോക്രാറ്റുകൾക്കെതിരെ ട്രംപ്, മോർഫ് ചെയ്ത വീഡിയോകൾ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ വഴി ‘ആക്രമണം’

യു.എസ്. ഷട്ട്ഡൗൺ പ്രതിസന്ധിയിൽ ഡെമോക്രാറ്റുകൾക്കെതിരെ ട്രംപ്, മോർഫ് ചെയ്ത വീഡിയോകൾ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ വഴി ‘ആക്രമണം’


വാഷിംഗ്ടൺ ഡി.സി.: യുഎസ് ഗവൺമെൻ്റ് ഷട്ട്ഡൗൺ രണ്ടാം ദിവസത്തേക്ക് കടന്നതോടെ, ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണവുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ സ്തംഭിപ്പിച്ചതിന് ഡെമോക്രാറ്റുകളെ പരിഹസിച്ചും മോർഫ് ചെയ്ത വീഡിയോകൾ പോസ്റ്റ് ചെയ്തും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽപ്പോലും, ഓൺലൈൻ ആക്രമണങ്ങൾക്ക് മുൻഗണന നൽകുന്നതിന് ട്രംപിനു എതിരെ ഡെമോക്രാറ്റുകളും രംഗത്തെത്തി.

അമേരിക്കൻ ജനതയുടെ പണം നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് നൽകുന്നത്ഡെമോക്രാറ്റുകളാണെന്ന് ട്രംപ് ആരോപിച്ചു.

ഫെഡറൽ ഓഫീസുകൾ അടഞ്ഞുകിടക്കുകയും ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യലിൽ സജീവമായിരുന്നു. ഈ രീതിയെ ഡമോക്രാറ്റുകൾ വിമർശിക്കുമ്പോഴും, ട്രംപിൻ്റെ അനുകൂലികൾ ഇതിനെ കൃത്യമായ രാഷ്ട്രീയ തന്ത്രമായാണ് കാണുന്നത്.

ഷട്ട്ഡൗണിന് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പോപ്പ്-അപ്പുകൾ ഇപ്പോൾ സർക്കാർ വെബ്സൈറ്റുകളിൽ പോലും പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ, ഡെമോക്രാറ്റിക് നേതാക്കളായ ചക്ക് ഷുമർ, ഹക്കീം ജെഫ്രീസ് എന്നിവരെ പരിഹസിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോകൾ ട്രംപ് പോസ്റ്റ് ചെയ്യുകയും ചെയ്തു. എങ്കിലും, ഷട്ട്ഡൗണിന് കൂടുതൽ വോട്ടർമാർ ഡെമോക്രാറ്റുകളേക്കാൾ, ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും കുറ്റപ്പെടുതുകയാണ് എന്നാണ് ആദ്യകാല വോട്ടെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Share Email
LATEST
Top