വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള നിർണായക കൂടിക്കാഴ്ച്ച അടുത്തയാഴ്ച നടക്കും. ചൈനയ്ക്കെതിരെ 155 ശതമാനം താരിഫ് ഈടാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഈ കൂടിക്കാഴ്ചയ്ക്ക് രാജ്യാന്തരതലത്തിൽ ഏറെ പ്രസക്തിയുണ്ട്.
പാക്കിസ്ഥാനുമായി അമേരിക്ക കൂടുതൽ അടുക്കുന്നതിനിടെയുളള ഈ കൂടിക്കാഴ്ച്ച ഇന്ത്യ ഏറെ ശ്രദ്ധയോടെയാവും വീക്ഷിക്കുക. കാരണം പാക്കിസ്ഥാനും ചൈനയും ഇന്ത്യക്കെതിരെ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ട്രംപ് പിങ്ങ്. ടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ വൈറ്റ് ഹൗസാണ് വ്യക്തമാക്കിയത്.
ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടും. . ഈ യാത്രയിൽ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സന്ദർശിക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഏഷ്യ – പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തതിനുശേഷം ചൈനീസ് പ്രസിഡന്റെ ഷി ചിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തുമെന്നും കരോലിൻ അറിയിച്ചു.
ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു എന്നാൽ ആസിയാൻ ഉച്ചകോടി മോദി പങ്കെടുക്കില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ജയശങ്കർ പങ്കെടുക്കുമെന്നും .ഇന്ത്യ വ്യക്തമാക്കി ഇതോടെ ട്രംപ് – മോദി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയും ഇല്ലാതായി..
ചൈനയ്ക്കെതിരെ വൻ തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പറയുമെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദേശ നയതന്ത്ര പ്രതിനിധികൾ നൽകുന്ന സൂചന.
Trump-Xi Jinping crucial meeting next week













