മസാച്യുസെറ്റ്‌സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു മരണം

മസാച്യുസെറ്റ്‌സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു മരണം

ബോസ്റ്റണ്‍: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മസാച്യുസെറ്റ്‌സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഹൈവേയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

ബോസ്റ്റണില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഡാര്‍ട്ട്മൗത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. ന്യൂ ബെഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സൊക്കാറ്റ ടിബിഎം -700 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.
അപകട സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Two dead in small plane crash on Massachusetts highway

Share Email
Top