ഹോങ്കോഗ് വിമാനത്താവളത്തില്‍ ചരക്കു വിമാനം തെന്നിമാറി കടലില്‍ പതിച്ച അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഹോങ്കോഗ് വിമാനത്താവളത്തില്‍ ചരക്കു വിമാനം തെന്നിമാറി കടലില്‍ പതിച്ച അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഹോങ്കോഗ്:  ഹോങ്കോഗ് വിമാനത്താവളത്തില്‍ ചരക്കു വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രാദേശീക സമയം പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ദുബായില്‍ നിന്ന് വന്നിറങ്ങിയ  കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എസിടി എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്ന് ഹോങ്കോങ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം കടലിലാണഅ പതിച്ചത്.  ബോയിംഗ് 747 ചരക്ക് വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ നോസ്, ടെയില്‍ എന്നിവ വേര്‍പെട്ട നിലയിലാണ്.  വടക്കന്‍ റണ്‍വേ അപകടത്തെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

Two killed in cargo plane skid at Hong Kong airport

Share Email
LATEST
Top