എച്ച് വണ്‍ ബി വീസയ്ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് പ്രഖ്യാപനം പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിന് കത്തെഴുതി: നിയമം അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പുകളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് അംഗങ്ങള്‍

എച്ച് വണ്‍ ബി വീസയ്ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് പ്രഖ്യാപനം പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിന് കത്തെഴുതി: നിയമം അമേരിക്കന്‍  സ്റ്റാര്‍ട്ടപ്പുകളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് അംഗങ്ങള്‍

വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്കുള്ള പുതിയ എച്ച് വണ്‍ ബി വീസയ്ക്ക് ഒരുലക്ഷം ഡോളര്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ഇത്തരമൊരു തീരുമാനമുണ്ടായില്ലെങ്കില്‍ അമേരിക്കയിലെ സ്റ്റാര്‍ട്ടപ്പുകളുടെ നിലനില്പിനു തന്നെ ഭീഷണിയാകുമെന്നും കാട്ടി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡന്റ് ടംപിന് കത്തെഴുതി. ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രസിഡന്റിനും വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിനും കത്തെഴുതിയത്.

എച്ച് വണ്‍ ബി വീസയില്‍ പുതുതായി ഒരാളെ അമേരിക്കയില്‍ ജോലിയില്‍ പ്രവേശിപ്പിക്കാനായി വിസാ പ്രോസസിംഗിനായി തൊഴിലുടമ 1,00000 ഡോളര്‍ ഫീസ് നല്കണമെന്ന വ്യവസ്ഥ നിലവില്‍ വന്നത് വിദഗേശത്തു നിന്നും ഉയര്‍ന്ന വൈദഗധ്യമുള്ള എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന സാധാരണ സ്റ്റാര്‍ട്ടപ്പുകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നു ഇവര്‍ കത്തില്‍ പറയുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വിദേശ പ്രൊഫഷണലുകളുടെ നിര്‍ണായകമായ സ്വാധീനമുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ ഫീസ് ഘടന പിന്‍വലിക്കുന്നത് ആലോചിക്കണമെന്നും നിര്‍ദേശിക്കുന്നു.

ചൊവ്വാഴ്ച്ചയാണ് ഇത്തരത്തിലൊരു കത്ത് നല്കിയത്. പുതിയ ഫീസ് ഘടന വിസാ ദുരപയോഗം തടയുമെന്നതില്‍ അര്‍ഥമില്ലെന്നും അമേരിക്കയിലെ ചെറിയ സ്റ്റാര്‍ട്ടപ്പുകളുടെ അടച്ചുപൂട്ടലിനും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദഗ്ധ തൊഴിലാളികളെ മറ്റുള്ള രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നതിനും കാരണമാകുമെന്ന മുന്നറിയിപ്പും നല്കി. ഇന്ത്യന്‍ വംശജനും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവുമായ സുഹാസ് സുബ്രഹ്മണ്യം മറ്റു യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ സാം ടി ലിക്കാര്‍ഡോ, ജെയ് ഒബര്‍നോള്‍ട്ട്, മരിയ എല്‍വിറ സലാസര്‍, ഡോണ്‍ ബേക്കണ്‍, ഗ്രെഗ് എന്നിവരും കത്തില്‍ ഒപ്പുവച്ചു.

എച്ച് വണ്‍ ബി വീസാ പരിഷ്‌കരണം ആവശ്യമാണെന്നും എന്നാല്‍ ഒരു ലക്ഷം ഡോണറെന്ന പ്രവേശന ഫീസ് വളരെ ചെലവേറിയതും പ്രതികൂലാവസ്ഥയ്ക്ക് കാരണമാകുമെന്നും കത്തില്‍ ഇവര്‍ വ്യക്തമാക്കുന്നു. നിരവധി ചെറുകിട അമേരിക്കന്‍ കമ്പനികള്‍ തങ്ങളുടെ ഓഫീസുകള്‍ യുഎസില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് മാ്റ്റാന്‍ നിര്‍ബന്ധിതരാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു

US Congress members urge Trump to withdraw the $ 100,000 entry fee for new H-1B vissa

Share Email
LATEST
Top