അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ വിമാനത്തിന് തകരാർ: ബ്രിട്ടണിൽ അടിയന്തിര ലാൻഡിംഗ്

അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ വിമാനത്തിന് തകരാർ: ബ്രിട്ടണിൽ അടിയന്തിര ലാൻഡിംഗ്

ലണ്ടൻ: അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ വിമാനത്തിന് തകരാർ ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി ലണ്ടനിൽ വിമാനം ലാൻഡ് ചെയ്തു.

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സഞ്ചരിച്ച വിമാനത്തിന്റെ വിൻഡ് ഷീൽഡിലെ തകരാറിന് തുടർന്നാണ് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നത്. വിൻഡ്ഷീറ്റിലെ വിള്ളലിനെ തുടർന്ന് പതിനായിരം അടിയിലേക്ക് വിമാനം താഴുകയായിരുന്നു.

അമേരിക്കൻ സൈനിക വിമാനത്തിൽ ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന നാറ്റോ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തശേഷം അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പറന്നുയർന്ന് അര മണിക്കൂർ  കഴിഞ്ഞപ്പോഴാണ് വിൻഡ് ഷീൽഡിലെ പൊട്ടൽ കണ്ടെത്തുകയും വിമാനം അടിയന്തരമായി ലണ്ടനിൽ ലാൻഡ് ചെയ്യുകയും ചെയ്തത്.  വിമാനം യുകെയിലേക്ക് തിരിച്ചുവിട്ടതായി അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. ബോയിങ് 757 ന്റെ സൈനിക വിമാനമായ ബോയിങ് സി-32 എ വിമാനത്തിലാണ് തകരാർ കണ്ടെത്തിയത് 

സൈനിക വിമാനം 35000 അടിയിൽ നിന്ന് 10000  അടി താഴേയ്ക്ക് ഇറക്കിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഹെഗ്സെത്ത് സഞ്ചരിച്ച യുഎസ് വ്യോമസേനയുടെ സൈനിക വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ 10,000 അടിയിലേക്ക് താഴ്ന്നുവെന്നും യുകെയിലേക്ക് തിരിച്ചുവിട്ടതായും   റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് പെന്റഗൺ വ്യക്തമാക്കി.

US Defense Secretary’s plane malfunctions: Emergency landing in Britain

Share Email
LATEST
More Articles
Top