വാഷിംഗ്ടൺ: ഐക്യരാഷ്ട്ര സംഘടനയ്ക്കുള്ള സാമ്പത്തിക സഹായത്തിൽ അമേരിക്ക കുറവു വരുത്തിയതോടെ സമാധാന ദൗത്യങ്ങൾ വെട്ടിക്കുറയ്ക്കാൻ യുഎൻ. കഴിഞ്ഞവർഷം നൽകിയിരുന്ന സാമ്പത്തിക സഹായത്തിന്റെ നേർപകുതിയായി ഇക്കുറി അമേരിക്കൻ സഹായം കുറഞ്ഞതോടെ നിലവിൽ ഉള്ള സമാധാന ദൗത്യത്തിന്റെ 25 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് യു എൻ തീരുമാനം.
യുഎൻ സമാധാനദൗത്യങ്ങൾക്കായുള്ള ഫണ്ടിന്റെ പകുതിയിലേറെ നല്കിയിരുന്നത് അമേരിക്കയും ചൈനയുമാണ്. ഇതിൽ അമേരിക്കൻ ഫണ്ടിൽ കുറവ് വരുന്നതോടെയാണ് സമാധാന ദൗത്യങ്ങൾ പ്രതിസന്ധിയിൽ ആകുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയായ മൈക്ക് വോൾട്ടസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു സാമ്പത്തിക കുറവിനെ തുടർന്ന് നിലവിൽ യു എൻ വിവിധ സമാധാന ദൗത്യങ്ങൾക്കായി ഒരു ലക്ഷത്തി നാല്പതിനായിരം സമാധാന സേനാംഗങ്ങളെ വിന്യസിച്ചിരുന്നതിൽ 50000 പേര് അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കാൻ തീരുമാനിച്ചു
540 കോടി ഡോളറിന്റെ ബജറ്റിൽ 25 ശതമാനം വെട്ടിക്കുറയ്ക്കാനാണ് യുഎൻ തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഒൻപത് ദൗത്യങ്ങളിൽ ഉള്ള സേനാംഗങ്ങളുടെ എണ്ണത്തിൽ അരലക്ഷത്തോളം ആളുകളെ ഒഴിവാക്കുന്നത്. കഴിഞ്ഞവർഷം അമേരിക്ക ദൗത്യത്തിന് നൽകിയത് 100 കോടി ഡോളർ ആയിരുന്നത് ഇത്തവണ 68 കോടി ഡോളർ ആയി കുറച്ചു .
യു എൻ സഹായത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിൽ പ്രസിഡന്റ് ട്രംപിന് വലിയ താല്പര്യമില്ല. മുമ്പ് അമേരിക്ക പ്രത്യേകം താൽപര്യം കാണിച്ചിരുന്ന ലബനോനിലെയും കോംഗോയിലെയും സമാധാന ശ്രമങ്ങൾക്ക് ഇത് കാര്യമായ പ പ്രതിസന്ധി ഉണ്ടാക്കും.
US funding to the United Nations drops: UN cuts peacekeeping missions