അമേരിക്കയിലെ അടച്ചുപൂട്ടല്‍ 21-ാം ദിവസത്തിലേക്ക്; 11-ാം തവണയും ധനാനുമതി ബില്‍ പരാജയപ്പെട്ടു

അമേരിക്കയിലെ അടച്ചുപൂട്ടല്‍ 21-ാം ദിവസത്തിലേക്ക്; 11-ാം തവണയും ധനാനുമതി ബില്‍ പരാജയപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടച്ചുപൂട്ടല്‍ 21-ാം ദിനത്തിലേക്ക് പിന്നിട്ടപ്പോഴും ധനാനുമതി ബില്ലില്‍ തീരുമാനമായില്ല. യുഎസ് സെനറ്റില്‍ ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടതോടെ ഷട്ട് ഡൗണ്‍ തുടരും ഇത് സെനറ്റില്‍ 11-ാം വട്ടമാണ് ധനാനുമതി ബില്‍ വോട്ടിനെടുക്കുകയും പരാജയപ്പെടുകയം ചെയ്തത്.

ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ വൈകുന്ന സാഹചര്യവും സംജാതമായി. ഏറ്റവും ഒടുവില്‍ നടന്ന ധനാനുമതി ബില്‍ വോട്ടെടുപ്പില്‍ 43 നെതിരേ 50 വോട്ടുകള്‍ക്കാണ് സെനറ്റില്‍ ബില്ല് പരാജയപ്പെട്ടത്.

ഒബാമാ കെയര്‍ ബില്‍ ആരോഗ്യ പരിരക്ഷാ സബ്‌സീഡികള്‍ ഉള്‍പ്പെടുത്താത്ത ബില്‍ ആയതിനാലാണ് ഡമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ക്കുന്നത്. ബില്‍ സെനറ്റില്‍ പാസാക്കാന്‍ 60 വോട്ടുകളാണ് വേണ്ടത്. ഷട്ട് ഡൗണിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ഉള്‍പ്പെടെ ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവ താളം തെറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച 5,800 വിമാന സര്‍വീസുകളാണ് വൈകിയത്.

സാമൂഹ്യ സുരക്ഷാ ചെലവുകള്‍, ആരോഗ്യ പരിചരണ ചെലവുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയവമുടങ്ങി. അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുയാണ്. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയില്‍ തുടരുകയാണ്.

US shutdown enters 21st day; funding bill fails for 11th time

Share Email
LATEST
Top