വാഷിംഗ്ടണ്‍: അടച്ചുപൂട്ടല്‍ ഇനിയും നീണ്ടുപോയാല്‍ രാജ്യത്തെ പ്രധാന ഭക്ഷ്യസഹായ പദ്ധതി അടുത്തമാസം മുടങ്ങിയേക്കുമെന്ന സൂചന നല്കി അമേരിക്കന്‍ സംസ്ഥാനങ്ങള്‍. യുഎസിലെ താഴ്ന്ന വരുമാനക്കാര്‍ക്ക് ആശ്വാസകരമായ പദ്ധതിയായ സ്‌നാപ് പദ്ധതിയാണ് പ്രതിസന്ധിയിലാകുമെന്ന സൂചനയുമായി സംസ്ഥാനങ്ങള്‍ രംഗത്തു വന്നിട്ടുള്ളത്.
കുടുംബത്തിന്റെ വരുമാനത്തെയും കുടുംബാംഗങ്ങളുടെ എണ്ണത്തെയും ഒപ്പം ഇവരുടെ കൈവശമുള്ള സാധനങ്ങളുടയേും കണക്ക് പരിശോധിച്ചും ഒപ്പും ഇവരുടെ ചെലവുകള്‍ കണക്കാക്കി യുമാണ് സ്‌നാപ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. സ്‌നാപ്പ് മുഖേനെ 40 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്കാണ് ഗുണം ലഭിക്കുന്നത്.
പ്രതിമാസം പരമാവധി 298 ഡോളര്‍ ആണ് ആനൂകൂല്യം ലഭിക്കുക. ഈ പണം ഉപയോഗിച്ച് പഴങ്ങള്‍, മാംസം, പാല്‍ ഉല്‍പന്നങ്ങള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാങ്ങാം. സ്‌നാപ് ഒരു ഫെഡറല്‍ പ്രോഗ്രാം ആണെങ്കിലും സംസ്ഥാ നങ്ങളാണ് ഇത് നടപ്പിലാക്കുന്നത്.
സപ്ലിമെന്റല്‍ ന്യൂട്രീഷ്യന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്‌നാപ്) മുടങ്ങിയാല്‍ ഇത്തരത്തില്‍ സാധാരണയില്‍ സാധാരണക്കാരായ ആളുകളാണ് വമ്പന്‍ പ്രതിസന്ധിയിലേക്ക് വഴുതി വീഴുക.
അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറിന് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വരുന്നതാണ് പ്രതിസന്ധിക്ക് കാരണം. സബ്‌സീഡി മുടങ്ങുന്നതു സംബന്ധിച്ച് പെന്‍സില്‍വാനിയ, ന്യൂജേഴ്സി, മേരിലാന്‍ഡ്, ന്യൂയോര്‍ക്ക്, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പെന്‍സില്‍വാനിയ സ്‌നാപ് ആനുകൂല്യം നിര്‍ത്തിവെച്ചതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഷട്ട്ഡൗണ്‍ അവസാനിക്കുകയും ഫണ്ട് ലഭ്യമാവുകയും ചെയ്യുന്നതുവരെ ഇത് തുടരും. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ഒക്ടോബര്‍ 10ന് സംസ്ഥാന ഏജന്‍സികള്‍ക്ക് അയച്ച കത്തില്‍, ഫണ്ട് ലഭ്യതയില്‍ കുറവുണ്ടെങ്കില്‍ നവംബര്‍ മാസത്തെ സ്‌നാപ് ആനുകൂല്യങ്ങള്‍ പൂര്‍ണമായി നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു
സാധാരണ ഓരോ മാസവും ആദ്യ ദിവസം തന്നെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ഇലക്ട്രോണിക് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ കാര്‍ഡുകളില്‍ പണം ലഭ്യമാക്കും. എന്നാല്‍, ഷട്ട്ഡൗണ്‍ കാരണം ഇത് തടസ്സപ്പെട്ടിരിക്കുകയാണ്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ സംസ്ഥാനങ്ങളോട് ഇലക്ട്രോണിക് ഫയലുകള്‍ വെണ്ടര്‍മാര്‍ക്ക് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് നവംബര്‍ മാസത്തെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസത്തിനും തടസ്സങ്ങള്‍ക്കും കാരണമാ യേക്കാമെന്നാണഅ പുറത്തു വരുന്ന വാര്‍ത്തകള്‍.
US states signal food aid program could be disrupted if shutdown continues










