ചില്ലറയല്ല ഇസ്രയേലിന് അമേരിക്കയുടെ കൈത്താങ്ങ്: ഗാസയില്‍ യുദ്ധം ആരംഭിച്ച ശേഷം നല്കിയ സഹായം 2170 കോടി ഡോളർ

ചില്ലറയല്ല ഇസ്രയേലിന് അമേരിക്കയുടെ കൈത്താങ്ങ്: ഗാസയില്‍ യുദ്ധം ആരംഭിച്ച ശേഷം നല്കിയ സഹായം 2170 കോടി ഡോളർ

വാഷിങ്ടണ്‍: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ പൂർണ്ണ സാമ്പത്തിക സഹായം അമേരിക്ക എന്ന റിപ്പോർട്ടുകൾ. ഗാസയില്‍ യുദ്ധം ആരംഭിച്ചശേഷം  ഇതുവരെ ഇസ്രയേലിന് അമേരിക്ക  സൈനിക സഹായമായി   2170 കോടി ഡോളര്‍ നൽകിയതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2023 ഒക്ടോബര്‍ 7 ന് ഹമാസ്  നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. വാട്സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സിലെ കോസ്റ്റ്സ് ഓഫ് വാര്‍ പ്രോജക്റ്റ് പ്രസിദ്ധീകരിച്ച  പഠനത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പശ്ചിമേഷ്യയിലെ സുരക്ഷാ സഹായത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി യുഎസ് ഏകദേശം 10 ബില്യണ്‍ യുഎസ് ഡോളറിലേറെ ചെലവഴിച്ചതായി പറയുന്നു.

എന്നാല്‍ 2023 ഒക്ടോബര്‍ മുതല്‍ ഇസ്രയേലിന് നല്‍കിയ സൈനിക സഹായത്തിന്റെ തുകയെക്കുറിച്ച് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. അമേരിക്കൻ  സഹായമില്ലാതെ ഗാസയില്‍ ഹമാസിനെതിരായ യുദ്ധം തുടരാന്‍ ഇസ്രയേലിന് സാധിക്കില്ലായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

US support for Israel is not small: $21.7 billion in aid since the war in Gaza began

Share Email
Top