വിജയ് യുടെ കാരവൻ പിടിച്ചെടുക്കണം: കോടതി ഉത്തരവ് പകർപ്പ് പുറത്ത്

വിജയ് യുടെ കാരവൻ പിടിച്ചെടുക്കണം: കോടതി ഉത്തരവ് പകർപ്പ് പുറത്ത്

ചെന്നൈ: കരൂരിൽ വിജയ് നടത്തിയ റാലിയിൽ ഉണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ് യുടെ കാരവൻ പിടിച്ചെടുക്കണമെന്ന  മദ്രാസ് ഹൈക്കോടതി  ഉത്തരവിന്റെ പകർപ്പ് പുറത്ത്.. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നു.

അപകടത്തിൽ  തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ചിരുന്നു

വിജയ്‌യുടെ കാരവാൻ ഉടൻ പിടിച്ചെടുക്കണമെന്നും കാരവാനിനുള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും കോടതി നിർദേശിക്കുന്നു.കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണമെന്നും നിർദേശമുണ്ട്.

തമിഴ്‌നാട് സർക്കാരിനേയും വിമർശിച്ചുനിലവിലെ അന്വേഷണം സ്വതന്ത്രമാണെന്ന് അഭിപ്രായമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ സർക്കാർ മടി കാണിച്ചതായും വിമർശനമുയർന്നു. നിർബന്ധിച്ചപ്പോൾ ലാഘവത്തോടെയാണ് ഒരു പട്ടിക നൽകിയത്. സർക്കാരിന്റെ ഈ നിലപാട് നിരാശാജനകമാണ് എന്നും കോടതി രേഖപ്പെടുത്തി. 

 വിജയ്‌ക്കെതിരെയും കോടതി രൂക്ഷ വിമർശനമുയർത്തി. “സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിജയ് തയ്യാറായില്ല, ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചില്ല, മനുഷ്യജീവന് ടിവികെ നൽകുന്ന വില എന്തെന്ന് ഈ നിലപാടുകൾ വ്യക്തമാക്കുന്നതായും കോടതി പരാമർശിച്ചു.

Vijay’s caravan should be seized: Copy of court order released

Share Email
Top