റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലില്‍ ഇന്ത്യ കുറവു വരുത്തിയതായി ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലില്‍ ഇന്ത്യ കുറവു വരുത്തിയതായി ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ കുറവു വരുത്തിയതായി വൈറ്റ് ഹൗസ്. പ്രസിഡന്റ് ട്രംപിന്റെ അഭ്യര്‍ഥന പ്രകാരം റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ ഇന്ത്യ കുറച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. രാജ്യത്തിന്റെ ദേശീത താത്പര്യം അനുസരിച്ചാണ് ഇന്ത്യ തീരുമാനം കൈക്കൊളളുന്നതെന്നു തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് ഇന്ത്യ റഷ്യന്‍ വിപണിയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ കുറച്ചുവെന്ന് ആവര്‍ത്തിച്ച് അമേരിക്ക രംഗത്തു വന്നത്.

റഷ്യയില്‍ നിന്നുമുള്ള എണ്ണവാങ്ങല്‍ ചൈനയും കുറച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകളെന്നു പറഞ്ഞ ലീവിറ്റ് റഷ്യ- യുക്രയിന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ പുരോഗതി ഉണ്ടാവാത്തതില്‍ പ്രസിഡന്റ് ട്രംപ് കടുത്ത നിരാശയിലാണെന്നും വ്യക്തമാക്കി.

റഷ്യന്‍ എണ്ണ കമ്പനികള്‍ക്കെതിരായ ഉപരോധങ്ങള്‍ മോസ്‌കോയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രഹരമേല്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ട്രംപ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മേലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും എതിരെ യുഎസ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ ഈ പ്രതികരണങ്ങള്‍.

White House reiterates India’s reduction in oil purchases from Russia

Share Email
LATEST
Top