ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുമൊത്തു വാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രം ചര്‍ച്ചയാവുന്നു. വാഹനത്തിന്റെ പിന്‍സീറ്റില്‍ മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഒരുമിച്ചിരുന്നു യാത്ര ചെയ്യുന്ന ചിത്രമാണ് പ്രധാനമന്ത്രി മോദി എക്‌സില്‍ പോസ്റ്റ് ചെയിട്ടുള്ളത്. ‘സൗഹൃദയാത്രയില്‍’ എന്ന കുറിപ്പോടെ ഇട്ട ചിത്രം പ്രധാനമന്ത്രിക്ക് തന്നെ പൊല്ലാപ്പായി മാറിയിരിക്കയാണ്.
വാഹനയാത്രയില്‍ സ്റ്റാര്‍മര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചാണ് യാത്ര ചെയ്തിരിക്കുന്നത്. എന്നാല്‍ തൊട്ടിപ്പുറത്തിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുമില്ല. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ പിന്‍സീറ്റിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതു നിര്‍ബന്ധമെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളിലെ റൂള്‍ 138 (3) വ്യക്തമാക്കുന്നത്.
ഈ നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും 1,000 പിഴ ചുമത്താം. പ്രധാനമന്ത്രിക്ക് ഈ പിഴ വീഴുമോ എന്നാണ് അറിയേണ്ടത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025-ല്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയുള്ള ചിത്രമാണ് പ്രധാനമന്ത്രി പങ്കു വെച്ചു പൊല്ലാപ്പ് പിടിച്ചത്.
Will Prime Minister Narendra Modi have to pay a fine for his ‘Friendship Trip’? The picture Modi shared is a joke to him!