കീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി യുക്രയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി വരുന്ന വെള്ളിയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ ദിവസം ഇരുനേതാക്കളും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ടുള്ള കൂടിക്കാഴ്ച്ച.
യുക്രെയ്‌ന്റെ വ്യോമപ്രതിരോധം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തും.. സെലെന്‍സ്‌കിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുടെ നേതൃത്വത്തിലുള്ള അമേരിക്കയിലെത്തും.
യുഎസ് നിര്‍മിത ദീര്‍ഘദൂര മിസൈല്‍ നല്‍കണമെന്ന് യുക്രെയ്ന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീര്‍ഘദൂര ടോമാഹോക്ക് മിസൈല്‍ യുക്രെയ്‌ന് നല്‍കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സെലന്‍സി അമേരിക്കന്‍ സന്ദര്‍ശനം പ്രഖ്യാപിച്ചത്.
Zelensky to meet with Trump on Friday: Signs that an important decision will be made regarding the missile deal













