അമേരിക്കയില്‍ നിന്നും 200 പേരെ ഇന്ത്യയിലേക്ക് നാടുകടത്തി: തിരിച്ചയച്ചവരില്‍ ഗുണ്ടാത്തലവന്‍ അന്‍മോല്‍ ബിഷ്ണോയിയും

അമേരിക്കയില്‍ നിന്നും 200 പേരെ ഇന്ത്യയിലേക്ക് നാടുകടത്തി: തിരിച്ചയച്ചവരില്‍ ഗുണ്ടാത്തലവന്‍ അന്‍മോല്‍ ബിഷ്ണോയിയും

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റവും ക്രിമിനല്‍ പശ്ചാത്തലവും ആരോപിച്ച് 200 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി. ഇവരുമായുള്ള വിമാനം ഇന്ന് ഡല്‍ഹി വിമാനത്താവളത്തിലിറങ്ങും. പഞ്ചാബിലെ കൊടും കുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയിയും നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഇവരുമായുള്ള വിമാനം രാവിലെ 10.30 ന് ഡല്‍ഹിയിലിറങ്ങും. ബിഷ്‌ണോയിക്കു പുറമേ പഞ്ചാബില്‍ നിന്ന് അമേരിക്കയിലേക്ക് രക്ഷപെട്ട കുറ്റവാളികളായ രണ്ട് പേര്‍. രേഖകളില്ലാത്ത അമേരിക്കയിലെക്ക് കുടിയേറിയ 197 ആളുകള്‍ എന്നിവരെയാണ് തിരിച്ചയച്ചത്.

ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ അനുജനായ അന്‍മോല്‍ ബിഷ്ണോയി മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിലും നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് മുന്നില്‍ നടന്ന വെടിവയ്പ്പിലുമുള്‍പ്പെടെ നിരവധി ഉന്നത ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്്. 2022 ഏപ്രിലില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ യുഎസിലേക്ക് കടന്നത്.

വ്യാജ റഷ്യന്‍ രേഖകള്‍ ഉപയോഗിച്ച് അയാള്‍ യാത്ര ചെയ്തിരുന്നതായും കസ്റ്റഡിയിലെടുക്കുന്നതുവരെ അമേരിക്കയിലും കാനഡയിലും മാറിമാറി താമസിച്ചിരുന്നതായും വിവരങ്ങളുണ്ട്്. കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്.

200 Indians deported from US: Gangster Anmol Bishnoi, 2 wanted in Punjab on flight

Share Email
LATEST
Top