വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിനു സമീപത്തെ വെടിവെയ്പില്‍ രണ്ടു അമേരിക്കന്‍ സൈനീകര്‍ക്ക് പരിക്കേറ്റതിനു പിന്നാലെ നഗരത്തിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കി ട്രംപ് ഭരണകൂടം. 500 നാഷ്ണല്‍ ഗാര്‍ഡുകളെക്കൂടി നഗരത്തില്‍ വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടു.
കുറ്റവാളിയെ ‘മൃഗം’ എന്ന് പരാമര്‍ശിച്ച ട്രംപ് അെക്രമി സംഭവത്തില്‍ വലിയ വില നല്‌കേണ്ടിവരുമെന്നും ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ബുധനാഴ്ച വാഷിംഗ്ടണില്‍ വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ രണ്ടു സേനാ അംഗങ്ങള്‍ക്ക് വെടിയേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. . സൈനീകരെ വെടിവെടിവെച്ച ‘മൃഗത്തിനും’ പരിക്കേറ്റിട്ടുണ്ടെന്നും ഇപ്പോള്‍ മറ്റൊരു ആശുപത്രിയുലുണ്ടെന്നും ഇയാള്‍ വലിയ വില നല്‌കേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.
സേനാംഗങ്ങള്‍ ശരിക്കും മഹാന്മാരാണെന്നും അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ താനും ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ട്രംപിന്റെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി വിന്യസിക്കപ്പെട്ട 2,000-ത്തിലധികം സൈനികരില്‍ രണ്ടുപേരായിരുന്നു വെടിയേറ്റ യുഎസ് സൈനീകര്‍.
500 more National Guard deployed in city for security after shooting near White House; Trump says attacker will pay a big price












