ജിന്‍സ് മാത്യു റാന്നി,റിവര്‍സ്റ്റോണ്‍
ഹൂസ്റ്റണ്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന വെള്ളാര്‍മല ജി.വി ഹൈസ്‌കൂളിന് റിവര്‍സ്റ്റോണ്‍ ഒരുമയുടെ സഹായത്തോടെ കടല്‍ കടന്ന കൈത്താങ്ങലുമായി റാന്നി ഗുഡ് സമരിറ്റാന്‍ ചാരിറ്റബിള്‍ സൊസൈറ്റി എത്തി.

ടെക്‌സസിലെ ഗ്രേറ്റര്‍ ഹൂസ്റ്റണിലെ റിവര്‍സ്റ്റാണില്‍ ഒന്നര പതിറ്റാണ്ടിലെയായി ചിട്ടയായി പ്രവര്‍ത്തിക്കുന്ന റിവര്‍സ്റ്റോണ്‍ മലയാളി കൂട്ടായ്മയായ ഒരുമയുടെ ഓണാഘോഷത്തില്‍ നിന്ന് ശേഖരിച്ച തുക പ്രസിഡന്റ് ജിന്‍സ് മാത്യു,സെക്രട്ടറി ജയിംസ് ചാക്കോ,ട്രഷറര്‍ നവീന്‍ ഫ്രാന്‍സിസ് എന്നിവര്‍ റാന്നി ഗുഡ് സമരിറ്റാന്‍ ചാരിറ്റബിള്‍ ചെയര്‍മാന്‍ ഫാദര്‍ ബെന്‍സി മാത്യു കിഴക്കേതിലുമായി ബന്ധപ്പെട്ടാണ് ക്രമീകരണം ചെയ്തത്.
ശേഖരിച്ച തുക ഫാദര്‍ ബിജോയി ജോസഫ് അറക്കക്കുടിയില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ മുനീറിന് കൈമാറി.ഡപ്യൂട്ടി എച്ച്.എമ് ഉണ്ണികൃഷ്ണന്‍,ജീനാ ബിജോയി എന്നിവര്‍ പങ്കെടുത്തു.നാനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ വേണം.സേവനതല്‍പ്പരരായ സംഘടനകള്‍, വുക്തികള്‍ എന്നിവരുടെ സഹായം ഉചിതമാണ്.

A Good Samaritan donates to Vellaramala School with the help of unity












