മുംബൈ: ജീവനക്കാര്‍ക്കു നേരെ മുളകുപൊടി വിതറി സ്വര്‍ണക്കവര്‍ച്ചയ്ക്കായെത്തിയതേ സ്ത്രീയ്ക്ക ഓര്‍മയുളളു. പിന്നെ കിട്ടിയത് തല്ലോടു തല്ല്!. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സ്വര്‍ണം മോഷ്ടിക്കാനെത്തി നിറയെ തല്ലുവാങ്ങി യുവതി ഒടുവില്‍ സിസിടിവി ദൃശ്യങ്ങ്ള്‍ പുറത്തുവന്നതോടെ വൈറലുമായി. മോഷ്ടിക്കാനെത്തിയതും തല്ലുവാങ്ങിക്കൂട്ടിയതും സിസി ടിവി വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് പുറംലോകമറിഞ്ഞത്.
ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12:30 ഓടെ നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കയാണ്. സ്വര്‍ണം വാങ്ങാനെന്ന നിലയില്‍ ദുപ്പട്ട കൊണ്ട് മൂടിയ സ്ത്രീ അഹമ്മദാബാദിലെ റാണിപ് പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള സ്വര്‍ണക്കടയിലേക്ക് കയറുന്നു. നിമിഷങ്ങള്‍ക്കകം, കടയുടമയെ കൊള്ളയടിക്കാന്‍ ശ്രമിച്ചുകൊണ്ട് പെട്ടെന്ന് അവള്‍ കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞു.
എന്നാല്‍ മുളകുപൊടി അയാളുടെ കണ്ണിലേക്ക് വീണില്ല. ചാടിയെണീറ്റ് കടയുടമ മോഷ്ടാവിനെ തുടര്‍ച്ചയായി തല്ലി. കടയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചിഴച്ചു.
സംഭവത്തില്‍ കടയുടമ പരാതി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
A woman who came to rob a gold shop by sprinkling chili powder bought 20 pieces of gold in 25 seconds!












