ഡാളസ് : അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍’ എന്ന നോവല്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ 14-ാമത് ദ്വൈവാര്‍ഷികത്തില്‍ വച്ചു സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ് കവി ജോസഫ് നമ്പിമഠത്തിനു പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ നിര്‍മ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോണ്‍, ശങ്കര്‍ മന, സാമുവല്‍ യോഹന്നാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഈ നോവല്‍ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും, കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമര്‍ശിക്കുന്നു.
‘പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍’ എന്ന ശീര്‍ഷകം അര്‍ത്ഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്. സാഹിത്യകാരന്‍ സാംസി കൊടുമണ്‍ പുസ്തകംപരിചയപ്പെടുത്തി. അബ്ദുള്‍ പുന്നയൂര്‍ക്കുളീ നന്ദിയും പറഞ്ഞു.
എച്ആന്‍ഡ് സി പബ്ലിക്കേഷന്‍ ആണ് ഈ പുസ്തകം വിതരണം ചെയ്യുന്നത്.
വാര്‍ത്ത: കോരസണ്‍ വര്‍ഗീസ്
Abdul Punnayurkulam’s ‘Lovers of the Flying Bird’ released on ‘Lana’












