അടച്ചുപൂട്ടല്‍: എയര്‍ട്രാഫിക് കണ്‍ട്രോളര്‍ ജീവനക്കാരുടെ ക്ഷാമം മൂലം വിമാന സര്‍വീസുകള്‍ രൂക്ഷ പ്രതിസന്ധിയില്‍

അടച്ചുപൂട്ടല്‍: എയര്‍ട്രാഫിക് കണ്‍ട്രോളര്‍ ജീവനക്കാരുടെ ക്ഷാമം മൂലം വിമാന സര്‍വീസുകള്‍ രൂക്ഷ പ്രതിസന്ധിയില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഷട്ട് ഡൗണ്‍ ഒരുമാസത്തിലേക്കു നീങ്ങുന്നതിനിടെ വിമാന സര്‍വീസുകള്‍ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ജീവനക്കാരുടെ ക്ഷാമം മൂലം പല വിമാനത്താവളങ്ങളിലേയും സര്‍വീസുകള്‍ ഏറെ വൈകിയാണ് നടത്തിയത്.

ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് ബോസ്റ്റണ്‍, ഫീനിക്‌സ്, സാന്‍ ഫ്രാന്‍സിസ്‌കോ, നാഷ്വില്ലെ, ഹ്യൂസ്റ്റണ്‍, ഡാളസ്,വാഷിംഗ്ടണ്‍ ഡി.സി എന്നിവയുള്‍പ്പെടെ നിരവധി വിമാനത്താവളങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റി ഏരിയയിലെ ജോണ്‍ എഫ്. കെന്നഡി, ലാഗ്വാര്‍ഡിയ, ന്യൂവാര്‍ക്ക് ലിബര്‍ട്ടി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ശരാശരി രണ്ട് മണിക്കൂര്‍ കാലതാമസം നേരിടുന്നുണ്ടെന്ന് എഫ്എഎ അറിയിച്ചു.

വിമാനത്താവള ട്രാഫിക് കണ്‍ട്രോളിംഗ് ടവറുകളിലെ ജീവനക്കാരുടെ കുറവാണ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ രൂക്ഷമാക്കാന്‍ കാരണം. ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ അഭിപ്രായത്തില്‍ ഒക്ടോബറില്‍ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ വലിയ പ്രശ്‌നമില്ലാതെ സര്‍വീസുകള്‍ നടത്തിയതായും ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായി ഈ കാലഘട്ടത്തില്‍ ബാധിച്ചില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ അടച്ചുപൂട്ടല്‍ വ്യോമഗതാഗതമേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയത് വ്യാഴാഴ്ച്ചയാണെന്നും സൂചന നല്കുന്നു. നിലവിലെ സ്ഥിതി കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

air traffic controller shortages lead to broader US flight delays as shutdown

Share Email
LATEST
More Articles
Top