അമ്പഴയ്ക്കാട്ട് ശങ്കരന്റെ ”ഹൃദയപക്ഷ ചിന്തകള്‍” പുസ്തകം പ്രകാശനം ചെയ്തു

അമ്പഴയ്ക്കാട്ട് ശങ്കരന്റെ ”ഹൃദയപക്ഷ ചിന്തകള്‍” പുസ്തകം പ്രകാശനം ചെയ്തു

ടെക്‌സാസ്: ലിറ്റററി അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) പ്രസിഡണ്ടും എഴുത്തുകാരനുമായ അമ്പഴക്കാട്ട് ശങ്കരന്റെ ”ഹൃദയപക്ഷ ചിന്തകള്‍” (ലേഖന സമാഹാരം) എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം ഡാളസ്, ടെക്‌സസില്‍ നടന്ന ലാന സമ്മേളനത്തില്‍ വെച്ച് ജനനി എഡിറ്റര്‍ ജെ. മാത്യൂസ് ലാന മുന്‍ പ്രസിഡണ്ട് ജോണ്‍ മാത്യുവിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. 12 രാഷ്ട്രീയ-സാമൂഹ്യ ലേഖനങ്ങള്‍ അടങ്ങിയ ലേഖനസമാഹാരത്തിന് അവതാരിക എഴുതിയിട്ടുള്ളത് പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തും, വയലാര്‍ അവാര്‍ഡ് ജേതാവുമായ ഇ. സന്തോഷ് കുമാറാണ്.

പുലിറ്റ്‌സര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച വഴിയമ്പലം (നോവല്‍), കൊടുക്കാക്കടം (കഥാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങള്‍ക്കുശേഷം നിധി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മുന്നാമത്തെ പുസ്തകമാണ് ഹൃദയപക്ഷ ചിന്തകള്‍. ഈ മൂന്ന് പുസ്തകങ്ങളുടെ കോപ്പികള്‍ വാങ്ങാനാഗ്രഹിക്കുന്ന അമേരിക്കയിലുള്ളവര്‍ ambazhakkattu@gmail.com എന്ന ഇമെയിലിലൂടെ ബന്ധപ്പെടുക.

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് നിധി ബുക്‌സിനേയും (കണ്ണൂര്‍, nidhibooks4u@gmail.com) പുലിറ്റ്‌സര്‍ ബുക്‌സിനേയും (കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍ ജില്ല, +91 98958 19562) സമീപിക്കാവുന്നതാണ്.

Ambazhakkattu Shankaran’s book ”Heartfelt Thoughts” released

Share Email
Top