വാഷിംഗ്ടണ്‍: അടച്ചുപൂട്ടലില്‍ റിക്കാര്‍ഡിട്ട് അമേരിക്ക. 36-ാം ദിവസത്തിലേക്ക് അടച്ചുപൂട്ടൽ കടന്നതോടെ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ജനജീവിതം ഏറെ ദുസഹമായിക്കഴിഞ്ഞു.
ഒബാമകെയര്‍ പദ്ധതിക്ക് ഫണ്ടു നല്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഡെമോക്രാറ്റുകള്‍ സെനറ്റില്‍ ധനാനുമതി ബില്ലിനെ എതിര്‍ത്തുവോട്ടു ചെയ്തതോടെയാണ് ബില്ല് പരാജയപ്പെട്ടത്. ബില്‍ ഇതുവരെ 13 തവണ സെനറ്റില്‍ പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ സെനറ്റില്‍ 60 വോട്ടുകളാണ് വേണ്ടത്.ഷട്ട് ഡൗണിനു പിന്നാലെ ഏഴര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലാണ്. കൂടാതെ, ഏഴര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.
ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ വരെ പ്രതിസന്ധിയി ലായി.സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ സമ്മതിക്കുന്നത് വരെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ട്രംപ്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡികള്‍ സംരക്ഷിക്കണമെന്ന ആവശ്യപ്പെട്ടാണ് ഡെമോക്രാറ്റുകള്‍ പ്രതിഷേധി ക്കുന്നത്.
America records record shutdowns; crisis affects more sectors











