പെൻസിൽവേനിയ; മത സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉറപ്പാക്കാൻ ആഗോള പോരാളിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വം അമേരിക്കയ്ക് കരുത്തേകുന്നുവെന്ന് യു.ഏസ് റിപ്പബ്ളിക്കൻ സ്ട്രാറ്റജിസ്റ്റ് സ്റ്റാൻലി ജോർജ്.
നൈജീരിയയിൻ ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയ സംഭവങ്ങൾക്ക് പിന്നാലെ നൈജീരിയയെ ‘ഏറെ ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിച്ചത് ശക്തമായ നിലപാടിന്റെ ഭാഗമായാണ്. ഏതു രാജ്യത്തും ക്രിസ്ത്യാനികളോ മറ്റു ഏതെങ്കിലും വിഭാഗമോ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത് അമേരിക്ക ഇനിയും നോക്കി നിൽക്കില്ല എന്ന ശക്തമായ മുന്നറിയിപ്പാണിതെന്നും സ്റ്റാൻലി കൂട്ടിച്ചേർത്തു
2009 മുതൽ നൈജീരിയായിൽ കൊല്ലപ്പെട്ട ക്രിസ്ത്യാ നികളുടെയും, തകർക്കപ്പെട്ട പള്ളികളുടെയും, ബന്ദി കളാക്കപ്പെ ട്ടവരുടെയും കണക്കുകൾ സഹിതം ക്രിസ്ത്യൻ നേതാക്കൾ ഒക്ടോബർ 15-ന് പ്രസിഡന്റ് ട്രംപിന് കത്ത് നൽകിയിരുന്നു.
2020-ൽ നൈജീരിയയിൽ വർധിച്ച ക്രിസ്തീയ വം ശഹത്യക്കെതിരെ പ്രസിഡന്റ് ട്രപ് ആരംഭിച്ച നടപടികൾ പിന്നീട് പ്രസിഡന്റ് ബൈഡൻ നിർത്തലാക്കി. ഏറെ ആശങ്കയുള്ള രാജ്യം’ ആയി പ്രഖ്യാപിച്ചത് 1998ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമവും, രാജ്യ നിയമങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്.
2019ൽ ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ട്രംപ് ശക്തമായ പ്രതികരണം നടത്തിയിരുന്നു ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ നൂറു കണക്കിന് ക്രിസ്ത്യാനികളെ തല അറുത്തും, നിരത്തി വെടി വച്ചും ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരർ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട് പ്രസിഡന്റ് ട്രമ്പ് പൊട്ടിത്തെറിച്ചു പറഞ്ഞു, “ഞാൻ ഇവരെ തീർത്തിരിക്കും”.
പിന്നീട് ഐസിസ് ഭീകരരെ നിർമൂലമാക്കുന്ന ട്രമ്പിന്റെ കരുത്താണ് ലോകം കണ്ടത്.അടുത്തിടെ നൈജീരിയയിൽ നൂറു കണക്കിന് മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്കരിക്കുന്ന പാസ്റ്ററുടെ, “പ്രസിഡന്റ് ട്രംപ് ഞങ്ങളെ രക്ഷിക്കൂ” എന്ന നിലവിളി ദൃശ്യം കണ്ട ട്രംപ്, തന്റെ സന്ധിയില്ലാത്ത നിലപാട് ആവർത്തിക്കുകയാണെന്നും സ്റ്റാൻലി പറഞ്ഞു
പ്രസിഡന്റിന്റെ പ്രഖ്യാപനം നടപടികളുടെ തുടക്കം മാത്രമാണ്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് തുടർ നടപടികളിലേക്ക് കടക്കും. അതിന്റെ പരിധിയും മാർഗങ്ങളും പ്രസിഡന്റിന്റെ പ്രത്യേക അധികാരത്തിൽ നിക്ഷി പ്തമാണ്.
ദൈവ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരിൽ അന്തർലീനമായ മൂല്യവും, മഹത്വവും മാ നിക്കപ്പെടണം.
ഏതു മത വിശ്വാസവും സ്വീകരിക്കാനും, പാലിക്കാനും, പ്രചരിപ്പിക്കാനുമുള്ള ഭരണ ഘടനാ പരമായ മനുഷ്യാവകാശം ദൈവീക ദാനമാണ്.മതത്തിന്റെ പേരിൽ മനുഷ്യരെ ഇല്ലാതാക്കുന്നത് മനുഷ്യത്വത്തോടുള്ള അതിക്രൂര കൃത്യമാണ്.
മതത്തിനോ മോക്ഷത്തിനോ വേണ്ടി മനുഷ്യനെ കൊല്ലാൻ പ്രേരിപ്പിക്കുന്ന മതങ്ങളാണ് ലോകത്തിൽ കൊല്ലപ്പെടേണ്ടതെന്നും നിരപരാധികളായ മനുഷൃരല്ലെന്നും സ്റ്റാൻലി ജോർജ് പറഞ്ഞു.
America will intensify global fight to ensure religious freedom and human rights: Stanley George













