അമേരിക്കയുടെ പരമാധികാരം നഷ്ടപ്പെടുന്നു:  മംദാനിയുടെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ട്രംപ്

അമേരിക്കയുടെ പരമാധികാരം നഷ്ടപ്പെടുന്നു:  മംദാനിയുടെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ട്രംപ്

വാഷിംഗ്ടൺ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ കടുത്ത വിമർശകനായ സൊഹ്റാൻ മംദാനി   വിജയിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ട്രംപ്. അമേരിക്കയുടെ  പരമാധികാരം നഷ്ടപ്പെടുന്നു എന്നാണ് ട്രംപ് പ്രതികരണം നടത്തിയത്. മയാമിയിലെ ബിസ്‌നസ് ഫോറ ചടങ്ങിൽ വച്ചായിരുന്നു ഈ പ്രതികരണം. 

മംദാനിയെ വിമർശിച്ചതിനോടൊപ്പം ഒപ്പം ട്രംപ് തന്റെ തനതു ശൈലിയിലുള്ള  നൃത്തവും വെച്ചാണ് അനിഷ്ടം പ്രകടിപ്പിച്ചത്. കമല ഹാരിസിനെതിരെയുള്ള വിജയത്തിന്റെ  ആഘോഷമായി സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു പ്രതികരണവും നൃത്തച്ചുവടും. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ന്യൂയോർക്ക് ഇനി കമ്മ്യൂണിസത്തിലേക്ക് നീങ്ങുമെന്നും ട്രംപ് തുറന്നടിച്ചു.

കമ്മ്യൂണിസത്തിൽ നിന്നും പാലായനം ചെയ്യുന്നവർ മയാമിയിലേക്ക് അഭയം തേടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.  കമലാ ഹാരിസിനെതിരെയുള്ള വിജയത്തോടെ അമേരിക്കൻ സമ്പത്ത് വ്യവസ്ഥയെ അമേരിക്കൻ ജനത രക്ഷിച്ചു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

താൻ പ്രസിഡന്റ് ആയതോടെ അമേരിക്കയുടെ ആഗോള ശക്തി വീണ്ടും വർധിച്ചതായും സമ്പത്ത് വ്യവസ്ഥ കരുത്താർജിച്ചതായും  ട്രംപ് കൂട്ടിച്ചേർത്തു. അധികം വൈകാതെ തന്നെ മയാമി ന്യൂയോർക്കിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റ ഭൂമിയായി മാറും എന്നും പറഞ്ഞു.

America’s sovereignty is being lost: Trump responds after Mandani’s victory.

ട്രംപിന്റെ പുതിയ ഡാന്‍സ് വീഡിയോയുടെലിങ്ക് ചുവടെ ചേര്‍ക്കുന്നു:

Share Email
Top