വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ് ബിബിസി ക്കെതിരെ തന്റെ നിലപാട് കടുപ്പിച്ചു. ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രക്ഷേപണം ചെയ്തു എന്ന സംഭവത്തിലാണ് ട്രംപ് നിലപാട് വീണ്ടും കടുപ്പിച്ചത്.
സംഭവത്തിൽ ബിബിസി ട്രംപിനോട് .മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പിൽ താൻ തൃപ്തനാകില്ലെന്ന നിലപാടാണ് ട്രംപ് ഇപ്പോഴും സ്വീകരിക്കുന്നത്. 500 കോടി ഡോളർ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാപ്പു പറഞ്ഞാൽ മാത്രം പോരെന്നും തനിക്കുണ്ടായ അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകണമെന്നുമാണ് ട്രംപിന്റെ ആവശ്യം. ബിബിസി ചെയ്തത തെറ്റ് സമ്മതിച്ചു മാപ്പു പറഞ്ഞതിനെ മാനിക്കുന്നതായി. ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം തെറ്റുകൾ ഇനിയുമുണ്ടാവാൻ പാടില്ല അതിനാലാണ് 500 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുന്ന തെന്നും -ട്രംപ് പറഞ്ഞു.
2020ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് നടത്തിയ പ്രസംഗങ്ങളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കലാപത്തിന് ആഹ്വാനം നൽകി എന്നു സൂചിപ്പിക്കും വിധമാണ് ബിബിസി ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത്.സംഭവത്തിൽ ബിബിസി ഡയറക്‌ടർ ജനറൽ ടിം ഡേവിയും വാർത്താ മേധാവി ദെബോറ ടേണസും കഴിഞ്ഞ ആഴ്ച്ച രാജിവച്ചിരുന്നു.
Apology will not suffice, 500 crore compensation is also required: Trump toughens stance against BBC












