അമേരിക്കൻ ഓഹരി വിപണിയിലെ ഇടിവിൽ അടിപതറി ഏഷ്യൻ യൂറോപ്യൻ വിപണികളും: നിഷേപകർക്ക് കോടികളുടെ നഷ്ടം

അമേരിക്കൻ ഓഹരി വിപണിയിലെ ഇടിവിൽ അടിപതറി ഏഷ്യൻ യൂറോപ്യൻ വിപണികളും: നിഷേപകർക്ക് കോടികളുടെ നഷ്ടം

വാഷിംഗ്ടൺ: അമേരിക്കൻ ഓഹരി വിപണിയിലെ ഇടിവിന്റെ ആഘാതത്തിൽ അടിപതറി ഏഷ്യൻ യൂറോപ്യൻ വിപണികളും. എ ഐ കമ്പനികൾ ഓഹരികളിൽ വൻ തോതിൽ വിറ്റഴിച്ചതോടെ ലോക കമ്പോളത്തിൽ ഓഹരി വിപണികൾ നേരിടുന്നത് അതിശക്തമായ തിരിച്ചടിയാണ്. അമേരിക്കയിൽ എസ് ആൻഡ് പി500 സൂചിക 1.1 2 ശതമാനം നാസ്ഡാക് 1.90%, ഡൗ ജോൺസ് 0.84% എന്നിങ്ങനെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരിവിപണിയിൽ നിന്ന് നിക്ഷേപകർക്ക് ഇതോടെ കൂടി നഷ്ടമാണ് സംഭവിച്ചത് നിർമ്മിതി ബുദ്ധി കമ്പനികൾ ടെക് ഭീമന്മാർ എന്നിവയുടെ ഓഹരികളിൽ വൻ വിൽപന സമ്മർദമാണ്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം ഈ കമ്പനികളുടെ ഓഹരികളിൽ കുതിപ്പുണ്ടാക്കിയിരുന്നു. . ഇനി വലിയ വീഴ്ചയുണ്ടായേക്കാമെന്ന വാദങ്ങളും ഉയർന്നതോടെ ഓഹരികൾ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാൻ തിക്കിത്തിരക്കുകയാണ് നിക്ഷേപകർ. ഇതോടെയാണ് ഓഹരി വിപണി കൂപ്പുകുത്തിയത്.

എൻവിഡിയ, മൈക്രോസോഫ്റ്റ്, പാലന്റീയർ, ബ്രോഡ്കോം, എഎംഡി. ക്വാൽകോം, ഓറക്കിൾ, മെറ്റ പ്ലാറ്റ്ഫോംസ് എന്നിവയാണ് 7% വരെ ഇടിഞ്ഞ്ത് . യുഎസിൽ കോർപ്പറേറ്റ് -കമ്പനികൾ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലും ഓഹരികളെ ഉലച്ചു. യുഎസ് ഓഹരികൾ നേരിട്ട വീഴ്ച

ഏഷ്യൻ വിപണികൾക്കും തിരിച്ചടിയായി. ജാപ്പനീസ് നിക്കേയ് 2.16 ശതമാനം ഇടിഞ്ഞു. സോഫ്റ്റ്ബാങ്കിന്റെ ഓഹരി 8 ശതമാനം ഇടിവ് രേഖപ്പെടുത്തി ഒറ്റയടിക്ക് 4.7 ലക്ഷം കോടിയുടെ നഷ്ടവും സംഭവിച്ചു.

Asian and European markets hit by US stock market decline: Investors lose crores

Share Email
LATEST
More Articles
Top