ട്രംപിന്റെ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതില്‍ ക്ഷമ പറഞ്ഞ് ബിബിസി; നഷ്ടപരിഹാരം നല്കണമെന്ന ആവശ്യം തള്ളി

ട്രംപിന്റെ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതില്‍ ക്ഷമ പറഞ്ഞ്  ബിബിസി; നഷ്ടപരിഹാരം നല്കണമെന്ന ആവശ്യം തള്ളി

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചുവെന്ന ആക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിബിസി. സംഭവത്തില്‍ ബിബിസി ട്രംപിനോട് ക്ഷമാപണം നടത്തി. എന്നാല്‍ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം നല്കണമെന്ന ട്രംപിന്റെ അഭിഭാഷകന്റെ ആവശ്യം ബിബിസി തള്ളി.

ക്ഷമചോദിച്ചുകൊണ്ടുളള കത്ത് വൈറ്റ് ഹൗസിന് അയച്ചതായും എഡിറ്റു ചെയ്ത വീഡിയോ പുനസംപ്രേക്ഷണം ചെയ്യില്ലെന്നും ബിബിസി പ്രസിഡന്റ് സമീര്‍ ഷാ പ്രസ്താവനയില്‍ പറഞ്ഞു.

2021-ല്‍ ട്രംപിന്റെ അനുയായികള്‍ ക്യാപിറ്റല്‍ പിടിച്ചടക്കിയ ദിവസം നടത്തിയ പ്രസംഗം എഡിറ്റ് ചെയ്ത് തെറ്റായരീതിയില്‍ പ്രചരിപ്പിച്ചുവെന്നതാണ് സംഭവം. ഇതിനെതിരേ ട്രംപ് രംഗത്തുവന്നതിനു പിന്നാലെ ബിബിസിയുടെ സിഇഒ ഉള്‍പ്പെടെ രണ്ടുപേര്‍ രാജി വെച്ചൊഴിയേണ്ടി വന്നിരുന്നു

BBC Apologises To Trump Over Speech Edit, Rejects Compensation Claim

Share Email
Top