വാഷിംഗ്ടണ്‍: വടക്കേ അമേരിക്കയിലും യൂറോപ്പിലും പക്ഷിപ്പനി വ്യാപിക്കുന്നു. ഫാമുകളിലെ കോഴികളിലും വനത്തിനുള്ളിലെ പക്ഷികളിലും പക്ഷിപ്പനി കണ്ടെത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ നിര്‍ദേശിച്ചു. മുന്‍വര്‍ഷങ്ങളിലേക്കാള്‍ വലിയ തോതിലാണ് ഈ വര്‍ഷം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷിപ്പനി വ്യാപകമയാതോടെ ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കേണ്ട സ്ഥിതിയിലേക്ക് മാറി. പക്ഷികളില്‍ നിന്നുള്ള അണുബാധ അപൂര്‍വമായി മാത്രമേ മനുഷ്യരിലേക്ക പടരുകയുള്ളു. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ധനയാണ് പക്ഷിപ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നവംബര്‍ മാസം 107 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ആകെ എണ്ണത്തിന്റെ നാലിരട്ടിയാണിത്. രാജ്യത്തെ ഏറ്റവും വലിയ ടര്‍ക്കി ഉല്‍പ്പാദന സംസ്ഥാനമായ മിനസോട്ടയില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷിപ്പനിയെ തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ യുഎസ് ഇതിനകം എട്ടു ദശലക്ഷം പക്ഷികളെ കൊന്നൊടുക്കിയിട്ടുണ്ട.
കാനഡയും 8 ദശലക്ഷം പക്ഷികളെ കൊന്നൊടുക്കി. പക്ഷിപ്പനി സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് കനേഡിയന്‍ കൃഷി മന്ത്രി ഹീത്ത് മക്‌ഡൊണാള്‍ഡ് പറഞ്ഞു. കാട്ടുപക്ഷികളാണ് രോഗം പടര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലും സ്ഥിതി ഗൗരവതരമാണ്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ പക്ഷിപ്പനി ള്‍ ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ 26 യൂറോപ്യന്‍ രാജ്യങ്ങളിലായി കാട്ടുപക്ഷികളില്‍ 1,443 പക്ഷിപ്പനി കേസുകള്‍ കണ്ടെത്തി – 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനവും 2016 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കുമാണിതെന്ന് യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയായ ഇഎഫ്എസ്എ പറഞ്ഞു.
Bird flu spreads in North America and Europe; four times more than last year; 800,000 birds killed













