വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റിന്റെ ബന്ധുവിനെ അനധികൃത കുടിയേറ്റത്തിന് അറസ്റ്റ് ചെയ്തു. ട്രംപിന്റെ കുടിയേറ്റ റെയ്ഡുകളെ ശക്തമായി പിന്തുണച്ചിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ സഹോദരൻ മൈക്കിൾ ലീവിറ്റിന്റെ മുൻ പങ്കാളിയായ ബ്രൂണ കരോലിൻ ഫെരേരയാണ് അറസ്റ്റിലായത്.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്റ്( ഐസിഇ) ആണ് ഇവരെ അസ്റ്റ് ചെയ്തത്. ബ്രൂണ കരോലിനിൻ്റെ വിസ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തുടർന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നിലവിൽ ലൂസിയാനയിലെ ഐസിഇ കേന്ദ്രത്തിൽ തടവിലാണ്. ഈ മാസം ആദ്യം മസാച്യുസെറ്റ്സിലെ റെവറിൽ വെച്ചാണ് ബ്രൂണയെ കസ്റ്റഡിയിലെടുത്തത്. ബ്രൂണ ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ അനധികൃത കുടിയേ റ്റക്കാരി ആണെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് പറഞ്ഞു. ബ്രസീൽ സ്വദേശിയായ ബ്രൂണ ബി2 ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയിൽ പ്രവേശിച്ചത്. ഇവരെ ബ്രസീലിലേക്ക് നാടുകടത്താമെന്നാണ് വിവരം.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഈ വിഷയ ത്തിൽ പ്രതികരിക്കാൻ തയ്യറായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹോദരൻ മൈക്കിൾ ലീവിറ്റും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Caroline Lewit brother’s ex-partner arrested for illegal immigration













