തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലി നെതിരെ കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി പീഡഗ്നം നിർബന്ധിച്ച് ഗർഭഛിദ്രം നടത്തൽ എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയി രിക്കുന്നത്.
തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതി ജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെ ടുത്തിയിരുന്നു.ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറിയതായാണ് അറിയുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി യുവതി പരാതികളും ഡിജിറ്റല്‍ തെളിവുകളും കൈമാറിയത്. മൊഴിയെടുത്ത് കേസെടുക്കാന്‍ എഡിജിപി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് യുവതിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തിയത്.
കേസില്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും വരുന്നുണ്ട്.
Case registered against Rahul Mangkootatil on harassment complaint













