ബിജു മുണ്ടക്കൽ
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 ലെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഇന്ന് (23 നവംബർ 2025) ഞായർ വൈകിട്ട് 7 മണിക്ക് അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ് .പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ചാരിറ്റി പ്രവർത്തകനുമായ മജീഷ്യൻ ഗോപിനാഥ് മുതുകാട് 2025-27 ലെ ചാരിറ്റി പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യും
.മിസ്സൂറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും .കെയർ ആൻഡ് ഷെയർ ഫൗണ്ടർ ടോണി ദേവസ്സി ,ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളി എന്നിവർ ആശംസകൾ അർപ്പിക്കും . അസോസിയേഷന്റെ എല്ലാ അംഗങ്ങളെയും പ്രസ്തുത യോഗത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറ അനിൽ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ ,ചാരിറ്റി ചെയർപേഴ്സൺ ജെസ്സി റിൻസി എന്നിവർ അറിയിച്ചു .
Chicago Malayali Association charity activities inaugurated today













