ചിക്കാഗോയെ രക്ഷിക്കാന്‍ ഫെഡറല്‍ സൈനീകരെ വിന്യസിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ട്രംപ്

ചിക്കാഗോയെ രക്ഷിക്കാന്‍ ഫെഡറല്‍ സൈനീകരെ വിന്യസിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ചിക്കാഗോയിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രണാതിതമാണെന്നും ഇവ തടയുന്നതിനായി ഫെഡറല്‍ സൈനീകരെ വിന്യസിക്കാനുള്ള നടപടികള്‍ വേണമെന്നും പ്രസിഡന്റ് ട്രംപ്. കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ ഒരു സ്ത്രീയെ ട്രെയിനിനുള്ളില്‍ ആക്രമിച്ച സംഭവത്തിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

72 കേസുകള്‍ ഉള്ള വ്യക്തിയാണ് സ്ത്രീയെ ടെയിനില്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്. ട്രെയിനുലുണ്ടായ ആക്രമണത്തില്‍ ബെഥാനി മാഗിയെന്ന സ്ത്രീയ്ക്കാണഅൃ് ഗുരുതരമായി പൊള്ളലേറ്റത്. സബ്വേ ട്രെയിനില്‍ 26 വയസുകാരിയെ തീകൊളുത്തിയ സംഭവത്തില്‍ 72 കേസുള്ള കൊടും ക്രിമിനലിലെ ജയിലിലടയ്ക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടും ജാമ്യത്തില്‍ വിട്ടയച്ചതായും ഈ നടപടിയില്‍ ജഡ്ജിമാരെ ട്രംപ് കുറ്റപ്പെടുത്തുകയും ചെയതു.

വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ നേരിടാന്‍ ഇല്ലിനോയിസ് ഉദ്യോഗസ്ഥര്‍ ഫെഡറല്‍ സൈനികരെ നഗരത്തിലേക്ക് അനുവദിക്കണമെന്ന തന്റെ ആവശ്യം ട്രംപ് പുതുക്കി. 72 കുറ്റ കൃത്യങ്ങളില്‍ അറസ്റ്റിലായിട്ടും വീണ്ടും വീണ്ടും അയാളെ ജഡ്ജിമാര്‍ പുറത്തു വിടുകയാണെന്നും ട്രംപ് പറഞ്ഞു.

ചിക്കാഗോ നേതൃത്വം ഫെഡറല്‍ ഇടപെടലിനെ തടയുന്നത് തുടരുകയാണെന്ന് ട്രംപ് പറഞ്ഞു. മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണെയും ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കറെയും ട്രംപ് പേരെടുത്തു വിമര്‍ശ. പ്രധാന നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചത് കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറച്ചിട്ടുണ്ടെന്ന തന്റെ അവകാശവാദം ആവര്‍ത്തിച്ചു.

ചിക്കാഗോയില്‍ നടക്കുന്നത് ഭയാനകമായ കാര്യങ്ങള്‍. ഷിക്കാഗോയിലെ ജനങ്ങള്‍ ഫെഡറല്‍ സൈനീകരുടെ സേവനം ആഗ്രഹിക്കുന്നു.
മേയര്‍ ജോണ്‍സണെ കഴിവില്ലാത്ത ആളെന്നു ട്രംപ് പരിഹസിച്ചു. ഗവര്‍ണര്‍ പ്രിറ്റ്സ്‌കര്‍ ഫെഡറല്‍ സൈനീകരെ വിളിച്ച് ചിക്കാഗോയെ സുരക്ഷിതമാക്കണമെന്നും അല്ലെങ്കില്‍ നമുക്ക് ഒരു വലിയ നഗരം നഷ്ടപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപും ഇല്ലിനോയിസ് ഗവര്‍ണറും തമ്മിലുള്ള പരസ്യ പോര് അതിരൂക്ഷമായി തുടരുന്നതിനിടെയാണ് വീണ്ടും ഫെഡറല്‍ സൈനീകരെ വിന്യസിക്കണമെന്ന ആവശ്യം ട്രംപ് ശക്തമാക്കിയത്.

Chicago out of control, says Trump after train attack left woman critically burned

Share Email
Top