വാഷിംഗ്‌ടൺ: അമേരിക്കയിലെ സാധാരണക്കാർക്ക് ഏറ്റവും സഹായകരമായ ഭക്ഷ്യ സഹായ പദ്ധതിയായ സ്നാപ്പിന് പണം നൽകിയേ മതിയാകു എന്ന് കോടതി. അടച്ചുപൂട്ടൽ പ്രതിസന്ധി നിലനിൽക്കുന്ന അമേരിക്കയിൽ സർക്കാരിന്റെ കരുതൽ ധനത്തിൽ നിന്നും ഭക്ഷ്യസുരക്ഷാ പദ്ധതിക്കായി പണം നൽകണമെന്നാണ് രണ്ടു ജഡ്ജിമാർ ഉത്തരവിട്ടിരിക്കുന്നത്.
മസാച്യുസെറ്റ്സിലെയും റോഡ് ഐലൻഡിലെയും ജഡ്‌ജിമാരാണ് കഴിഞ്ഞ വെളളിയാഴ്ച്ച നിർണായക ഉത്തരവിട്ടത്. .അടച്ചുപൂട്ടൽ ആയതോടെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് പണമില്ലെന്ന ഭരണകൂട വാദത്തിനു പിന്നാലെയാണ് കോടതിയുടെ നിർണായക ഇടപെടൽ.
അടച്ചുപൂട്ടലിനെ തുടർന്ന് ഭക്ഷ്യസുരക്ഷ പദ്ധതിക്കുള്ള ധനസഹായം നിലനിർത്താൻ കഴിയില്ലെന്ന് കാട്ടി സപ്ലിമെൻ്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിലേക്കുള്ള പണം മരവിപ്പിക്കാൻ അമേരിക്കൻ കൃഷി വകുപ്പ് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അമേരിക്കക്കാർക്ക് ഏറ്റവും ഗുണകരമായ ഒരു പദ്ധതിയാണ് സ്നാപ്.
Court orders that money must be given for the Snap project













