കൊളംബൊ; ശ്രീലങ്കയില്‍ ആഞ്ഞടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറും. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്കുന്നതിനായി ഹെല്‍പ് ഡസ്‌ക് തുറന്നു. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കൊളംബോ) ഒരു അടിയന്തര സഹായ കേന്ദ്രം സ്ഥാപിച്ചു.
വിമാനത്താവളങ്ങളിലോ ശ്രീലങ്കയിലെവിടെയുമുള്ള ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് +94 773727832 എന്ന നമ്പറില്‍ (വാട്ട്സ്ആപ്പിലും ലഭ്യമാണ്) സഹായത്തിനായി ബന്ധപ്പെടാം. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യ സഹായങ്ങള്‍ ഹൈക്കമ്മീഷന്‍ നല്‍കുന്നു.
ഇതിനിടെ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തിന് സമാന്തരമായി നീങ്ങുകയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ ചെന്നൈ തീരത്തോട് അടുക്കുകയും ചെയ്യും.. തമിഴ്‌നാട്, തെലങ്കാന,കേരളം പുതുച്ചേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്.
Cyclone Dit Vaa: Help desk in Sri Lanka to assist Indian nationals; Cyclone to hit Chennai coast on Sunday













