അമേത്തി: ചെയ്ത തൊഴിലിനു കൂലി ചോദിച്ച ദളിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാരനായ ഭൂവുടമയും കൂട്ടാളികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. മരണപ്പെട്ട യുവാവിന്റെ കുടുംബങ്ങള്‍ ഭൂവുടമക്കെതിരെ പരാതിയുമായി രംഗത്തെത്തി.
40 കാരനായ കര്‍ഷകത്തൊഴിലാളിയായ അമേത്തി സരായ് ഗ്രാമത്തിലെ പ്രസാദാണ് കൊല്ലപ്പെട്ടത്. ഭൂവുടമയായ ശുഭം സിംഗും അദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അവരുടെ വയലില്‍ ജോലി ചെയ്യാന്‍ കൊണ്ടുപോയെന്നും ഇതിനുശേഷം ദിവസങ്ങളായി പണിചെയ്ത കൂലി ചോദിച്ചതിനാണ് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയതെന്നും പ്രസാദിന്റെ ഭാര്യ കീര്‍ത്തി റംബാരി മജാരെ പറഞ്ഞു.
പ്രസാദിന്റെ മരണത്തില്‍ ഉയര്‍ന്ന ജാതിക്കാരനായ ഭൂവുടമയായ ശുഭം സിംഗ് അറസ്റ്റിലായിട്ടുണ്ടെങ്കിലും നിസാര വകുപ്പുകളാണ് ചുമത്തിയതെന്നു കുടുംബം ആരോപിക്കുന്നു.
ദിവസം 350 രൂപ വാഗ്ദാനം ചെയ്താണ് ഭൂവുടമപ്രസാദിനെ ജോലിക്ക് കൊണ്ടുപോയത്. ഒരാഴ്ച്ച ജോലി ചെയ്തു. എന്നാല്‍ ശമ്പളം നല്കിയില്ല. കൂലി ആവശ്യപ്പെട്ട് ഭൂവുടമയുടെ അടുത്തെത്തിയപ്പോള്‍ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതായും ബോധരഹിതനായപ്പോള്‍ ഭൂവുടമ പ്രസാദിനെ വീടിനു മുന്നില്‍ തളളി ഇടുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്ന പ്രസാദ് ഇന്നലെ ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മരിച്ചു. ആദ്യം കേസ് എടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് കേസ് എടുത്തത്.
Dalit farm labourer ‘lynched’ in Amethi for seeking unpaid wages of about Rs 2,500











