swayamvara
pulimoottil

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു.


മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംലയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച ചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’ തിരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്ത ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച രണ്ടാമത്തെ ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടു.തൃശൂരിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

പ്രധാന അവാർഡുകൾ


മികച്ച നടൻ – മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം -ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്)

അഭിനയത്തിനുള്ള പ്രത്യേക പരാമർശം -ടൊവിനോ തോമസ് (ARM), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)

മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് – പാരഡൈസ് (പ്രസന്ന വിതനഗേ)

സ്വഭാവ നടൻ -സൗബിൻ ഷാഹിർ, സിദ്ധാർത്ഥ് ഭരതൻ

സ്വഭാവ നടി – ലിജോമോൾ

സ്ത്രീ-ട്രാൻസ്ജെൻഡർ – പായൽ കപാഡിയ -പ്രഭയായ് നിനച്ചതെല്ലാം

വിഷ്വൽ എഫക്റ്റ് – ARM

നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ

ജനപ്രിയചിത്രം -പ്രേമലു

നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല

ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്

ആൺ -രാജേഷ് ഗോപി -ബറോസ്

വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല

മേക്കപ്പ് -റോണക്സ് സേവ്യർ – ഭ്രമയുഗം, ബൊഗെയ്ൻവില്ല

ശബ്ദരൂപകല്പന – ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്

സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി

കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്

എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം

മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)

മികച്ച പിന്നണി ഗായകൻ- കെ.എസ്. ഹരിശങ്കർ ( ഗാനം: കിളിയേ, ചിത്രം: എആർഎം)

മികച്ച സംഗീത സംവിധായകൻ(പശ്ചാത്തലസംഗീതം)- ക്രിസ്റ്റോ ക്സേവ്യർ ( ചിത്രം: ഭ്രമയുഗം)

മികച്ച സംഗീത സംവിധായകൻ- സുഷിൻ ശ്യാം (ചിത്രം: ബോഗേയ്ൻവില്ല)

മികച്ച ഗാനരചയിതാവ്- വേടൻ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച തിരക്കഥ(അഡാപ്റ്റേഷൻ)- 1. ലാജോ ജോസ് 2. അമൽ നീരദ് (ചിത്രം: ബോഗേയ്ൻവില്ല)

മികച്ച തിരക്കഥാകൃത്ത്- ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച കഥാകൃത്ത്- പ്രസന്ന വിത്താനഗെ (ചിത്രം: പാരഡൈസ്)

Share Email
LATEST excelnclexrn
More Articles
Top