എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങ് ജീവനക്കാരോട് മോശമായി പെരുമാറിയിരുന്നെന്ന ആക്ഷേപം 

എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങ് ജീവനക്കാരോട് മോശമായി പെരുമാറിയിരുന്നെന്ന ആക്ഷേപം 

വാഷിംഗ്ടൺ:  പൊതുവേദികളിൽ സൗമ്യമായ പെരുമാറ്റത്തിലൂടെ ശ്രദ്ധ നേടിയ എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങ്  ജീവനക്കാരോട് മോശമായി പെരുമാറിയി രുന്നതായി  ആരോപണം. ഓഫീസിലെ യോഗങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരോട് പോലും നിലവിട്ട്  സംസാരിക്കുകയും സഹപ്രവർത്തകരുടെ മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കറുത്ത ലെതർ ജാക്കറ്റിൽ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഹുവാങ്, തന്റെ ആദ്യകാല ജീവിതത്തിൽ പാത്രം കഴുകിയും ശുചിമുറികൾ വൃത്തിയാക്കിയും ജോലി ചെയ്തിരുന്ന കാര്യങ്ങൾ പലപ്പോഴും അഭിമാനത്തോടെ പങ്കുവെച്ചിരുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിച്ചിരുന്നവർ മറ്റൊരു മുഖമാണ് വിവരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജോലിക്കിടെ ഹുവാങ് പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുത്തി മുതിർന്ന ജീവനക്കാരോട്  കയർത്തു സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് ആരോപണം. സഹപ്രവർത്തകരുടെ മുന്നിൽ പരസ്യമായി അപമാനിക്കപ്പെടുമോയെന്ന് ജീവനക്കാർ ഭയപ്പെട്ടിരുന്നതായും റിപ്പോർട്ടിലുണ്ട്. ഫെബ്രുവരിയിൽ 30ലധികം എൻവിഡിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അടച്ചിട്ട യോഗത്തിനിടെ അന്നത്തെ ഗ്ലോബൽ ഫീൽഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന ജയ് പുരിയോട് ഹുവാങ് മോശമായി സംസാരിച്ചതായാണ് പ്രധാന ആരോപണം. നിനക്ക് പനി വരട്ടെ, അത് കൂടുതൽ വഷളാകട്ടെ. നീ മരിച്ച് ഞങ്ങളെയെല്ലാം ഈ ദുരിതത്തിൽനിന്ന് മോചിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹമെന്ന് ഹുവാങ് പറഞ്ഞതായാണ് റിപ്പോർട്ട്. സംഭവസമയത്ത് പുരി നിശ്ശബ്ദനായി തുടരുകയായിരുന്നു. ഹുവാങ് ജീവനക്കാരോട് കയർത്തു സംസാരിക്കുന്നത് പതിവാണെങ്കിലും ജയ് പുരിയോടുള്ള പരാമർശം യോഗത്തെ അതീവ സംഘർഷഭരിതമാക്കിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട ചെയ്തു

റ്റു ചില സംഭവങ്ങളിലും ഹുവാങ് മുതിർന്ന ഉദ്യോഗസ്ഥരോട് പരസ്യമായി കയർത്തതായി റിപ്പോർട്ടിലുണ്ട്. 2025-ൽ നടന്ന മൂന്നുമണിക്കൂർ നീണ്ട യോഗത്തിനിടെ 40-ഓളം ജീവനക്കാരുടെ മുന്നിൽവെച്ച് മുതിർന്ന സെയിൽസ് എക്സിക്യൂട്ടീവിനോട്എന്റെ ബിസിനസിനെക്കുറിച്ച് നിനക്ക് ഒന്നുമറിയില്ലെന്നു  പറഞ്ഞതായാണ് ആരോപണം. മറ്റൊരു യോഗത്തിൽ ആദ്യമായി ഹുവാങിനൊപ്പം പങ്കെടുത്ത മുതിർന്ന ഉദ്യോഗസ്ഥനോട്നീ  എന്നെ നോക്കി പരിഹസിക്കുകയാണോ? എനിക്ക് കാണുന്നത് നിർവികാരമായ മുഖങ്ങൾ മാത്രമാണ്… പുറത്തുപോകു എന്ന് ആക്രോശിച്ചതായും റിപ്പോർട്ടിലുണ്ട്. കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള എൻവിഡിയ ആസ്ഥാനത്ത് നടന്ന യോഗത്തിനിടെ മുതിർന്ന ഉദ്യോഗസ്ഥനു നേരെ ഹുവാങ് വെള്ളക്കുപ്പി എറിഞ്ഞതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ബെർലിനിൽ നടന്ന ഒരു സമ്മേളനത്തിൽ എൻവിഡിയയുടെ ഉപഭോക്താക്കളായ പ്രമുഖ ടെക് കമ്പനി മേധാവികളെയും അദ്ദേഹം വിമർശിച്ചതായി റിപ്പോർട്ടിലുണ്ട്. ജപ്പാനിലെ ഒരു സൂപ്പ് വിൽപ്പനക്കാരൻ ക്യൂവിൽ കാത്തുനിൽക്കുന്ന മറ്റുള്ളവർക്കും ഭക്ഷണം ലഭിക്കണമെന്നതിനാൽ ഒരാൾക്ക് രണ്ടാമത് സൂപ്പ് നൽകാൻ വിസമ്മതിച്ച കഥ പറഞ്ഞ ഹുവാങ്, നിങ്ങളെല്ലാവരേക്കാളും മികച്ച ബിസിനസുകാരനാണ് അയാൾ എന്ന് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. തന്റെ ഉൽപ്പന്നങ്ങളുടെ മൂല്യം മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചതായാണ് ആരോപണം.

ഹുവാങ്ങിന്റെ ജീവചരിത്രമായ ദ തിങ്കിങ് മെഷീൻ രചിച്ച സ്റ്റീഫൻ വിറ്റും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. പാത്രം കഴുകുന്ന ജോലിയിൽനിന്ന് ഉയർന്നുവന്ന വ്യക്തിയെന്ന നിലയിൽ സ്വയം അവതരിപ്പിക്കുകയും ജീവനക്കാരെ പ്രശംസിക്കുകയും ചെയ്തിരുന്നെങ്കിലും അതിനു പിന്നിൽ മറ്റൊരു സ്വഭാവമുണ്ടായിരുന്നുവെന്നാണ് വിറ്റിന്റെ വിലയിരുത്തൽ. വിയോജിപ്പുകൾ അംഗീകരിക്കാൻ ഹുവാങിന് വലിയ താൽപര്യമില്ലായിരുന്നുവെന്നും തുറന്ന ചർച്ചകൾക്ക് അദ്ദേഹം തയ്യാറായിരുന്നില്ലെന്നും വിറ്റ് ലേഖനത്തിൽ കുറിച്ചു. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും അദ്ദേഹത്തെ പ്രകോപിപ്പിക്കുകയും ജീവനക്കാരോട് കയർത്തു സംസാരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു. 

Allegations that Nvidia chief Jensen Huang treated employees poorly.

Share Email
LATEST excelnclexrn
More Articles
Top