ശാസ്ത്രത്തിന്റെ മികവില്‍നിന്ന് സമൂഹസേവനത്തിന്റെ മഹത്തായ അധ്യായത്തിലേക്ക്; ഡോ. സണ്ണി ലൂക്കിന് 75-ാം പിറന്നാള്‍ ആദരം

ശാസ്ത്രത്തിന്റെ മികവില്‍നിന്ന് സമൂഹസേവനത്തിന്റെ മഹത്തായ അധ്യായത്തിലേക്ക്; ഡോ. സണ്ണി ലൂക്കിന് 75-ാം പിറന്നാള്‍ ആദരം

ശാസ്ത്രഗവേഷണവും വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ സമന്വയിപ്പിച്ച ജീവിതയാത്രയ്ക്ക് ആദരവ്; 75-ാം ജന്മദിനവും വിദ്യാഭ്യാസരംഗത്തെ സുവര്‍ണ ജൂബിലിയും ആഘോഷിച്ചു

കോട്ടയം: ശാസ്ത്രലോകത്തെ അറിവും അന്താരാഷ്ട്ര പ്രവര്‍ത്തനപരിചയവും ജന്മനാടിന്റെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്കായി സമര്‍പ്പിച്ച പ്രൊഫ. ഡോ. സണ്ണി ലൂക്കിന്റെ 75-ാം ജന്മദിനവും വിദ്യാഭ്യാസരംഗത്തെ സുവര്‍ണ ജൂബിലിയും കോട്ടയത്ത് പ്രൗഢഗംഭീരമായി ആഘോഷിച്ചു.’The Golden Chapter: Science, Service and a Second Calling’ എന്ന പേരില്‍ കോട്ടയം ഹോട്ടല്‍ ഐഡയില്‍ സംഘടിപ്പിച്ച ചടങ്ങ്, ശാസ്ത്രത്തിന്റെയും സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സംഗമവേദിയായി.

അറിവിനെ കേവലം അക്കാദമിക നേട്ടങ്ങളില്‍ ഒതുക്കാതെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വരുംതലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനും പ്രയോജനപ്പെടുത്തണമെന്ന ദര്‍ശനമാണ് ഡോ. സണ്ണി ലൂക്കിന്റെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. അമേരിക്കയിലെയും കേരളത്തിലെയും വിദ്യാഭ്യാസ-ഗവേഷണ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചടങ്ങില്‍ പ്രത്യേകം അനുസ്മരിച്ചു.

കോട്ടയം സഹോദയയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഹൂസ്റ്റണിലെ വെറ്ററന്‍ പ്രൊഫ. ആര്‍.വി. പ്രസാദ് കുമാറും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. ആര്‍. ചന്ദ്രശേഖരനും വിശിഷ്ടാതിഥികളായി പങ്കെടുത്തു. നാല്‍പ്പതിലേറെ വര്‍ഷത്തെ അക്കാദമിക ജീവിതത്തിനുശേഷം കേരളത്തിന്റെ വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ പ്രശംസിക്കപ്പെട്ടു.

അമേരിക്കയിലെ മെഡിക്കല്‍ ജനറ്റിക്‌സ്, മോളിക്യുലാര്‍ പാത്തോളജി, കാന്‍സര്‍ ബയോളജി, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡോ. സണ്ണി ലൂക്ക്, തന്റെ അറിവും അനുഭവസമ്പത്തും ജന്മനാടിന്റെ പുരോഗതിക്കായി സമര്‍പ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര വിദ്യാഭ്യാസ-ഗവേഷണ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി International Institute for Scientific and Academic Collaboration (IISAC) വഴി ഇന്ത്യ-അമേരിക്കന്‍ സര്‍വകലാശാലകള്‍ക്കിടയില്‍ സഹകരണം, Study Abroad Programs for US students in India, ഗവേഷണ പങ്കാളിത്തം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

ബി.സി.എം കോളേജില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കി. ഏഞ്ചല്‍സ് വില്ലേജ് പോലുള്ള സംരംഭങ്ങളിലൂടെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി.

ഡോ. സണ്ണി ലൂക്കിന്റെ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും സമാഹരിച്ച 153 പേജുള്ള ‘ദ ഗോള്‍ഡന്‍ ചാപ്റ്റര്‍’ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. ശാസ്ത്രഗവേഷണത്തില്‍നിന്ന് സാമൂഹിക സേവനത്തിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതപരിണാമത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ഗ്രന്ഥം. ഇതിനുപുറമേ, ജനിതകശാസ്ത്രത്തിന്റെ അറിവുകളും മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളും കോര്‍ത്തിണക്കുന്ന 350 പേജുള്ള ‘From Genes to Generations’ എന്ന പുസ്തകം 2026 അവസാനത്തോടെ പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയും അദ്ദേഹം പങ്കുവച്ചു.

അക്കാദമിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകവിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ഡോ. സണ്ണി ലൂക്ക് പ്രത്യേക ശ്രദ്ധ നല്‍കി. കകടഅഇന്റെ നേതൃത്വത്തില്‍ കേരളത്തെക്കുറിച്ചുള്ള പഠനപരിപാടികള്‍ക്കും ഗവേഷണ കൈമാറ്റങ്ങള്‍ക്കും അദ്ദേഹം മുന്‍കൈയെടുത്തു. അമേരിക്കയിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് കേരള പഠനവുമായി ബന്ധപ്പെട്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

മാക്ഫാസ്റ്റ് സ്ഥാപകന്‍ റവ. ഫാ. ഡോ. എബ്രഹാം മുളമൂട്ടില്‍, IISAC എക്‌സിക്യൂട്ടീവ് ഡയറക്ടറും വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ് സി സ്ഥാപകനുമായ അലക്‌സ് കോര, മുന്‍ പതിറ്റാണ്ടുകളിലെ സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നിരവധി പ്രമുഖര്‍ തുടങ്ങിയവരും അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിച്ചു.

അറിവിനെ സമൂഹത്തിന് തിരികെ നല്‍കുക എന്ന മഹത്തായ ദൗത്യമാണ് ഡോ. സണ്ണി ലൂക്കിന്റെ ജീവിതത്തിന്റെ മുഖമുദ്ര. വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രതീക്ഷയും അവസരങ്ങളും സൃഷ്ടിക്കുന്നതിലാണ് യഥാര്‍ഥ വിജയം എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പകരുന്നത്. 75 വര്‍ഷങ്ങളുടെ അനുഭവസമ്പത്തും അരനൂറ്റാണ്ടിന്റെ അക്കാദമിക സേവനവും പുതിയൊരു സാമൂഹിക ദൗത്യമായി മാറ്റിയ ഡോ. സണ്ണി ലൂക്കിന് ജന്മദിനാശംസകളും ആദരവും നേരുന്നതിനൊപ്പം, അറിവിന്റെയും സേവനത്തിന്റെയും ഈ യാത്ര കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആശംസിക്കുന്നു.

From Scientific Excellence to a Noble Chapter of Social Service: Dr. Sunny Luke Honoured on His 75th Birthday

Share Email
LATEST excelnclexrn
More Articles
Top